Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏകദിനത്തിന് മറുപടിയായി ടി20 പരമ്പര ലക്ഷ്യമിട്ട് ന്യൂസിലൻഡ്; തിരിച്ചടിക്കാൻ ഹാർദിക്കും സംഘവും; ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത; രണ്ടാം ടി20 ഇന്ന്

ഏകദിനത്തിന് മറുപടിയായി ടി20 പരമ്പര ലക്ഷ്യമിട്ട് ന്യൂസിലൻഡ്; തിരിച്ചടിക്കാൻ ഹാർദിക്കും സംഘവും; ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത; രണ്ടാം ടി20 ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഇന്ത്യ- ന്യുസീലൻഡ് രണ്ടാം ട്വന്റി 20 ഇന്ന് ലഖ്നൗവിൽ രാത്രി ഏഴിനാണ് മത്സരം. പരമ്പരയിൽ നിലനിൽക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നാട്ടിലെ പരമ്പരകൾ തൂത്തുവാരി അജയ്യരായി നിന്ന ഇന്ത്യക്ക് അപ്രതീക്ഷിതമായി ഏറ്റ അടിയായിരുന്നു റാഞ്ചിയിലെ തോൽവി. മുൻനിര മങ്ങിയത് ക്ഷീണണായി. ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും രാഹുൽ ത്രിപാഠിയും കൂടി നേടിയത് 11 റൺസ് മാത്രം. എങ്കിലും ബാറ്റിങ് ക്രമത്തിൽ മാറ്റം വരുത്തി പൃഥ്വി ഷായ്ക്ക് അവസരം നൽകണമെകിൽ അത്ഭുതങ്ങൾ സംഭവിക്കണം.

വാഷിങ്ടൺ സുന്ദർ- കുൽദീപ് യാദവ് സ്പിൻ സഖ്യം തിളങ്ങിയെങ്കിലും പേസർമാരുടെ ധാരാളിത്തം ഹാർദിക്ക് തലവേനയാണ്. റാഞ്ചിയിൽ മൂന്ന് പേസർമാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശിവം മാവി, ഉംറാൻ മാലിക്ക്, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ. അർഷ്ദീപും ഉംറാനും അത്യാവശ്യം റൺ വഴങ്ങിയിരുന്നു. പര്യടനത്തിലെ ആദ്യ ജയം സ്വന്തമാക്കിയതോടെ കിവികളും ടീമിൽ മാറ്റം വരുത്തിയേക്കില്ല. ലഖ്നാവിൽ ഇതുവരെ നടന്ന അഞ്ച് ടി20 ആദ്യ ബാറ്റുചെയ്തവാണ് ജയിച്ചത്. മഞ്ഞുവീഴ്ചയുണ്ടങ്കിലും ലഖ്നൗവിലെ ചരിത്രം ക്യാപ്റ്റന്മാരെ ആശയക്കുഴപ്പത്തിലാക്കിയേക്കും.

ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, ഉംറാൻ മാലിക്ക്, അർഷ്ദീപ് സിങ്.

ന്യൂസിലൻഡ്: ഫിൻ അലൻ, ഡെവോൺ കോൺവെ, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്‌നർ, മൈക്കൽ ബ്രേസ്വെൽ, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP