Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് താരങ്ങളും പിൻവാങ്ങുന്നു; ശേഷിക്കുന്ന ഐ.പി.എൽ മത്സരത്തിൽ ഉണ്ടായേക്കില്ല

ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് താരങ്ങളും പിൻവാങ്ങുന്നു; ശേഷിക്കുന്ന ഐ.പി.എൽ മത്സരത്തിൽ ഉണ്ടായേക്കില്ല

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചതോടെ നിർത്തിവെച്ച ഐ.പി.എൽ പതിനാലം സീസണിലെ ശേഷിക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് താരങ്ങളും കളിക്കില്ലെന്ന് റിപ്പോർട്ട്.

സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ന്യൂസീലൻഡിന് പാക്കിസ്ഥാനുമായി രാജ്യാന്തര മത്സരങ്ങളുണ്ട്. പിന്നാലെ ട്വന്റി 20 ലോകകപ്പ് കൂടി കളിക്കാനുള്ളതിനാൽ ന്യൂസീലൻഡ് താരങ്ങൾ ഐ.പി.എൽ കളിച്ചേക്കില്ലെന്നാണ് സൂചനകൾ വരുന്നത്.

കെയിൻ വില്ല്യംസൺ, ട്രെന്റ് ബോൾട്ട്, കെയിൽ ജമീസൺ, ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, ടിം സെയ്ഫെർട്ട്, ആദം മിൽനെ, ജെയിംസ് നീഷം എന്നിവരാണ് ഐ.പി.എല്ലിൽ കളിക്കുന്ന കിവീസ് താരങ്ങൾ.

അതേസമയം, ഐ.പി.എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലീഷ് താരങ്ങൾക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

ജൂൺ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളാണ് ഉള്ളതെന്നും അതുകൊണ്ട് ഇംഗ്ലണ്ട് കളിക്കാർ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്നുമാണ് ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ജൈൽസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP