Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുപ്റ്റിലിന് സെഞ്ച്വറി; നാടകീയ ജയത്തോടെ ന്യൂസിലൻഡിന് ആറിൽ ആറ്; ഇന്ത്യക്കെതിരെ ക്വാർട്ടറിൽ ബംഗ്ലാദേശ് തന്നെ

ഗുപ്റ്റിലിന് സെഞ്ച്വറി; നാടകീയ ജയത്തോടെ ന്യൂസിലൻഡിന് ആറിൽ ആറ്; ഇന്ത്യക്കെതിരെ ക്വാർട്ടറിൽ ബംഗ്ലാദേശ് തന്നെ

ഹാമിൽട്ടൺ: അവസാനം വരെ ആവേശം ജ്വലിച്ച മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് നാടകീയ ജയം. മൂന്നുവിക്കറ്റിനാണ് ആതിഥേയർ ബംഗ്ലാദേശിനെ കീഴടക്കിയത്. 289 റൺ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 48.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

എ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യയുമായുള്ള പോരാട്ടം ഒഴിവാക്കാമെന്ന ബംഗ്ലാദേശിന്റെ ആഗ്രഹമാണ് ഇന്നത്തെ തോൽവിയോടെ പൊലിഞ്ഞത്. ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തോടെ ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ച ആദ്യ ടീമെന്ന ഖ്യാതി ന്യൂസിലൻഡ് നേടി. ആറു മത്സരങ്ങളിൽ ഭൂരിപക്ഷവും ആധികാരികതയോടെയാണ് ന്യൂസിലൻഡ് ജയിച്ചത്. ഓസ്‌ട്രേലിയക്കെതിരെയും ഇന്ന് ബംഗ്ലാദേശിനെതിരെയുമാണ് ന്യൂസിലൻഡ് അൽപം വിയർത്തത്.

ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്റെ (105) സെഞ്ചുറിയാണ് കിവീസിനു ജയമൊരുക്കിയത്. 100 പന്തിൽ 11 ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഗുപ്റ്റിലിന്റെ ഇന്നിങ്‌സ്. റോസ് ടെയ്‌ലർ (56), എലിയട്ട് (39), കോറി ആൻഡേഴ്‌സൻ (39) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ബംഗ്ലാദേശിനു വേണ്ടി ഷക്കീബുൽ ഹസ്സൻ നാലു വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. മഹ്മുദുല്ലയുടെ സെഞ്ചുറിയാണ് (പുറത്താകാതെ 128) നല്ല സ്‌കോർ ബംഗ്ലാദേശിനു സമ്മാനിച്ചത്. 123 പന്തിൽ 12 ബൗണ്ടറികളും മൂന്നു സിക്‌സും അടങ്ങുന്നതായിരുന്നു മഹ്മുദുല്ലയുടെ ഇന്നിങ്‌സ്. മഹ്മുദുല്ലയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. കഴിഞ്ഞ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെയും മഹ്മുദുല്ല സെഞ്ചുറി നേടിയിരുന്നു.

സൗമ്യ സർക്കാർ (51), സാബിർ റഹ്മാൻ (40) എന്നിവരും ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നാം വിക്കറ്റിൽ സൗമ്യ സർക്കാരും മെഹ്മൂദുല്ലയും ചേർന്നു നേടിയ 90 റൺസ് കൂട്ടുക്കെട്ടാണ് ബംഗ്ലാദേശ് സ്‌കോറിന് താങ്ങായത്. ട്രെന്റ് ബോൾട്ട്, കോറി ആൻഡേഴ്‌സൺ, ഗ്രാന്റ് എലിയട്ട് എന്നിവർ രണ്ടുവിക്കറ്റു വീതം വീഴ്‌ത്തി. ഡാനിയൽ വെട്ടോറി ഒരു വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP