Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കാമുകിയുടെ സ്‌നേഹ ചുംബനം ആസ്വദിച്ച പാണ്ഡ്യ; കാമുകി നതാസയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടുംബവുമായി സമയം ചെലവിടുന്ന ഇന്ത്യയുടെ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ എപ്പോഴത്തെയും പോലെ ഇപ്പോഴും സമൂഹമാധ്യമത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തുന്നുണ്ട്. ഹർദിക്കിന്റെ കാമുകിയും മോഡലുമായ നതാസ സ്റ്റാൻകോവിച്ചും സമൂഹമാധ്യമത്തിന്റെ ഉപയോഗത്തിൽ ഒട്ടും പിന്നിലല്ല.

ഇപ്പോൾ ആരാധകർക്കായി പാണ്ഡ്യയുമൊത്തുള്ള ഒരു പ്രണയനിമിഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നതാസ. ഇതിന് ആരാധകരുടെയും കൂട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മികച്ച ജോഡികൾ, മനോഹരമായ ചിത്രം എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം.

തങ്ങളുടെ പ്രണയ ജീവിതത്തിന്റെ മനോഹര നിമിഷങ്ങൾ ഇവർ എപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . അതിൽ ഏറ്റവും മികച്ച ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് നതാസ ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തന്റെ കാമുകി കവിളിൽ നൽകുന്ന സ്‌നേഹചുംബനം ഒരു പുഞ്ചിരിയോടെ ആസ്വദിക്കുകയാണ് പാണ്ഡ്യ ചിത്രത്തിൽ. പാണ്ഡ്യ തന്നെയാണ് ഈ റൊമാന്റിക് സെൽഫി ഫോണിൽ പകർത്തിയത്.

      View this post on Instagram

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP