Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി

ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം.
ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തധമനിയിലെ നേരിയ ബ്ലോക്ക് പരിഹരിക്കാനായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചു.

ഐപിഎല്ലിന്റെ ഭാഗമായി 49 കാരൻ നേരത്തേ തന്നെ ഇന്ത്യയിലുണ്ട്. ഡേവിഡ് വാർണർ ക്യാപ്റ്റനായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ബൗളിങ് കോച്ചാണ് മുരളീധരൻ. പൂർണ ആരോഗ്യം വീണ്ടെടുത്ത് മുരളീധരൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.

ശനിയാഴ്ചയായിരുന്നു മുരളി തന്റെ 49ാം പിറന്നാൾ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാവുന്നതിന്റെ ഭാഗമായാണ് മുരളി ചികിൽസ തേടിയതെന്നാണ് റിപ്പോർട്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ ലോക റെക്കോർഡിന് അവകാശി കൂടിയാണ് മുരളി. 800 വിക്കറ്റുകളാണ് ടെസ്റ്റിൽ മാത്രം അദ്ദേഹത്തിന്റെ പേരിലുള്ളത്. മുരളി ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ നിരവിധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ എത്രയും പെട്ടെന്നു ആരോഗ്യം വീണ്ടെടുത്ത് മടങ്ങി വരാൻ കഴിയട്ടെയെന്നു ആശംസിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP