Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; ആൻജിയോ പ്ലാസ്റ്റി വിജയകരമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ട്

മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; ആൻജിയോ പ്ലാസ്റ്റി വിജയകരമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ട്

സ്പോർട്സ് ഡെസ്ക്

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും.നാൽപത്തിയൊമ്പതുകാരനായ മുൻ ശ്രീലങ്കൻ താരത്തിന്റെ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തിയായെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനായ മുരളീധരൻ ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിന്റെ പരിശീലക സംഘത്തിൽ 2015 മുതലുണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരൻ.

ലങ്കയ്ക്കായി 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ച മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1347 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റിൽ 800ഉം ഏകദിനത്തിൽ 534ഉം ടി20യിൽ 13 വിക്കറ്റുമാണ് സമ്പാദ്യം. 1996ൽ ലോകകപ്പ് ഉയർത്തിയ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു. മുരളീധരൻ 2011ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP