Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മികച്ച തുടക്കം കിട്ടിയെങ്കിലും ബുമ്ര ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതോടെ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണ് പഞ്ചാബ്; മുംബൈ ബൗളർമാർ വരിഞ്ഞുകെട്ടിയതോടെ റൺവേട്ട തുടരാനാവാതെ പാതി വഴിയിൽ വീണു; രോഹിത്തും പാണ്ഡ്യയും പൊള്ളാർഡും തുറന്നിട്ട വഴിയിലൂടെ മുംബൈ ഇന്ത്യൻസിന് പഞ്ചാബ് കിങ്‌സ് ഇലവനെതിരെ 48 റൺസിന്റെ സുഖകരമായ വിജയം; ഐപിഎല്ലിൽ 5000 റൺസ് തികച്ച് നായകനും

മികച്ച തുടക്കം കിട്ടിയെങ്കിലും ബുമ്ര ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതോടെ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണ് പഞ്ചാബ്; മുംബൈ ബൗളർമാർ വരിഞ്ഞുകെട്ടിയതോടെ റൺവേട്ട തുടരാനാവാതെ പാതി വഴിയിൽ വീണു; രോഹിത്തും പാണ്ഡ്യയും പൊള്ളാർഡും തുറന്നിട്ട വഴിയിലൂടെ മുംബൈ ഇന്ത്യൻസിന് പഞ്ചാബ് കിങ്‌സ് ഇലവനെതിരെ 48 റൺസിന്റെ സുഖകരമായ വിജയം; ഐപിഎല്ലിൽ 5000 റൺസ് തികച്ച് നായകനും

മറുനാടൻ ഡെസ്‌ക്‌

അബുദബി: മുംബൈ വീണ്ടും വിജയപാതയിൽ. കിങ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് കീഴടക്കി മുംബൈ ഇന്ത്യൻസ് രണ്ടാം വിജയം ആഘോഷിച്ചു. ബാംഗ്ലൂരിനോട് സൂപ്പർ ഓവറിൽ തോറ്റ മുംബൈക്ക് ഇത് തിരിച്ചുവരവായപ്പോൾ തുടക്കം നന്നായെങ്കിലും ദുർബലമായ മധ്യനിര തകർന്നടിഞ്ഞതാണ് പഞ്ചാബിന് വിനയായത്. ജയിക്കാൻ 192 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ ക്യാപ്റ്റൻ കെ.എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 4.4 ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

18 പന്തിൽ നിന്ന് 25 റൺസെടുത്ത മായങ്കിനെ പുറത്താക്കി ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മൂന്നു പന്ത് മാത്രം നേരിട്ട കരുൺ നായർ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ പുറത്തായി. 19 പന്തിൽ 17 റൺസെടുത്ത രാഹുൽ രാഹുൽ ചാഹറിന്റെ പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. നിക്കോളാസ് പൂരാൻ 27 പന്തിൽ 44 റൺസെടുത്തെങ്കിലും മറുവശത്ത് പിന്തുണ കിട്ടാതെ പോയി. മുംബൈക്ക് വേണ്ടി ജെയിംസ് പാറ്റിസണും, രാഹുൽ ചെഹാറും, ജസ്പ്രീത് ബുംമ്രയും വിക്കറ്റുകൾ വീഴ്‌ത്തി. ട്രെന്റ് ബോൾട്ടിനും ക്രുനാലിനും ഓരോ വിക്കറ്റുണ്ട്. മുംബൈക്ക് നിലവിൽ നാല് മത്സരങ്ങളിൽ നിിന്ന് രണ്ട് ജയവും രണ്ടുതോൽവിയും.

ഐപിഎല്ലിൽ 5000 തികച്ച് രോഹിത് ശർമ

ഐപിഎൽ ചരിത്രത്തിൽ സുരേഷ് റെയ്‌നയ്ക്കും വിരാട്‌കോലിക്കും ശേഷം 5000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി. 70 റൺസാണ് രോഹിത്തിന്റെ ഇന്നത്തെ സമ്പാദ്യം. എന്നാൽ, രോഹിത്തിന് പങ്കാളികളെ തുരുതുരാ നഷ്ടമായി. കിങ്‌സ് ഇലവൻ പഞ്ചാബ് ക്യത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തുകയും മുംബൈയെ താളം വീണ്ടെടുക്കാതെ തടയുകയും ചെയ്തു. 15 ാമത്തെ ഓവറിൽ 100 റൺസ് തികച്ചതോടെ കളി മാറി. കീറോൺ പൊള്ളാർഡും(47) ഹാർദിക് പാണ്ഡ്യയും(30) അടിച്ചുകളിച്ചതോടെ പഞ്ചാബിന്റെ ലക്ഷ്യം 192 ആയി കുറിച്ചു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇന്ത്യൻസ് 191 സ്‌കോർ ബോർഡിൽ നിറച്ചത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകൾ നേരിട്ട രോഹിത് മൂന്നു സിക്സും എട്ട് ഫോറുമടക്കം 70 റൺസെടുത്തു. നായകന്റെ പ്രകടനത്തിന് ശേഷം അവസാന മൂന്നുഓവറിൽ പൊള്ളാർഡും പാണ്ഡ്യയും 62 റൺ്‌സ് കൂട്ടിച്ചേർത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട മുംബൈയെ പഞ്ചാബ് ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളിൽ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. ബാംഗ്ലൂരിനോട് സൂപ്പർ ഓവറിലായിരുന്നു മുംബൈയുടെ തോൽവി. എന്നാൽ സ്‌കോർ 200 കടന്നിട്ടും രാജസ്ഥാനോട് പഞ്ചാബ് പരാജയപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP