Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ബുമ്രയും ബോൾട്ടും കുരുക്കിട്ടതോടെ മുന്നോട്ട് നീങ്ങാനാവാതെ തളർന്ന് ചെന്നൈ; സാം കറാൻ അർദ്ധ സെഞ്ചുറി നേടിയെങ്കിലും പോരാളികളെ മതിയാവാതെ തകർന്നതോടെ മുംബൈക്ക് 10 വിക്കറ്റിന്റെ അനായാസജയം; പോയിന്റ് പട്ടികയിൽ ഒന്നാം റാങ്കുകാരായി മുംബൈ മിന്നുമ്പോൾ പ്ലേ ഓഫ് മോഹങ്ങൾ പൊലിഞ്ഞ് ധോണിയും സംഘവും

ബുമ്രയും ബോൾട്ടും കുരുക്കിട്ടതോടെ മുന്നോട്ട് നീങ്ങാനാവാതെ തളർന്ന് ചെന്നൈ; സാം കറാൻ അർദ്ധ സെഞ്ചുറി നേടിയെങ്കിലും പോരാളികളെ മതിയാവാതെ തകർന്നതോടെ മുംബൈക്ക് 10 വിക്കറ്റിന്റെ അനായാസജയം; പോയിന്റ് പട്ടികയിൽ ഒന്നാം റാങ്കുകാരായി മുംബൈ മിന്നുമ്പോൾ പ്ലേ ഓഫ് മോഹങ്ങൾ പൊലിഞ്ഞ് ധോണിയും സംഘവും

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ആദ്യം ബോൾ കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും ഉശിരൻ പ്രകടനം. ചെന്നൈ സൂപ്പർ കിങ്‌സിനെ മുംബൈ ഇന്ത്യൻസ് തകർത്ത് വിട്ടത് 10 വിക്കറ്റിന്. ഓപ്പണർമാരായ ഇഷാൻ കിഷാൻ ( 37 പന്തിൽ 68), ക്വിന്റൻ ഡി കോക്ക് (46 പന്തിൽ 37) എന്നിവർ പുറത്താകാതെ നിന്നു.
37 പന്തിൽ അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്. ഡികോക്കിന്റെ ബാറ്റിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുമാണ് പിറന്നത്

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം പൊള്ളാർഡാണ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നയിച്ചത്. രോഹിതിന് പകരം സൗരഭ് തിവാരി ടീമിലെത്തി. തുടക്കം മുതൽ മുംബൈയുടെ ട്രെൻഡ് ബൗൾട്ട്- ജസ്പ്രീത് ബുമ്ര ജോഡിയാണ് ചെന്നൈയുടെ കാര്യങ്ങൾ തീരുമാനിച്ചത്. അതിജീവിച്ചത് അർദ്ധ സെഞ്ചുറി നേടിയ സാം കറാൻ മാത്രം. ഐപിഎല്ലിലെ ആദ്യ അർദ്ധസെഞ്ചുറി കറാൻ നേടിയെങ്കിലും സിഎസ്‌കെയുടെ സ്‌കോർ 20 ഓവറിൽ 9 വിക്കറ്റിന് 114 ൽ ഒതുങ്ങി.

അവസാന വിക്കറ്റിൽ ഇമ്രാൻ താഹിറിനെ കൂട്ടുപിടിച്ച് കറാൻ 43 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. എട്ടാം വിക്കറ്റിൽ ശാർദുൽ താക്കൂറുമായി ചേർന്ന് 28 റൺസും കൂട്ടിച്ചേർത്തു. ചെന്നൈയുടെ തുടക്കം കൂട്ടത്തകർച്ചയോടെയായിരിന്നു. 2.5 ഓവറിൽ നാല് റൺസ് എടുക്കുന്നതിനിടെ സിഎസ്‌കെയ്ക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ആറാം ഓവറിൽ അഞ്ചാം വിക്കറ്റും കൊഴിഞ്ഞു. ഋതുരാജ് ഗെയ്കവാദ് (0), അമ്പാട്ടി റായുഡു (2), എൻ. ജഗദീശൻ (0), ഫാഫ് ഡുപ്ലെസി (1), രവീന്ദ്ര ജഡേജ (7) എന്നിവർ പവർപ്ലേയിൽ കൂടാരംകയറി.ചെന്നൈയിൽ മൂന്ന് മാറ്റങ്ങളായിരുന്നു. വാട്സൺ, കേദാർ ജാദവ്, പീയുഷ് ചൗള എന്നിവർക്ക് പകരം ഇമ്രാൻ താഹിർ, ഋതുരാജ് ഗെയ്ക്വാദ്, നാരായൺ ജഗദീശൻ എന്നിവർ ടീമിലിടം നേടി.

ടൂർണമെന്റിലെ പ്ലേ ഓഫ് സാധ്യതകൾ ഏകദേശം നഷ്ടപ്പെട്ട ചെന്നൈയ്ക്ക് ഇന്ന് ജയിച്ചേ തീരൂമായിരുന്നുള്ളു. നിലവിൽ 11 കളികളിൽ നിന്നും വെറും മൂന്ന് വിജയങ്ങൾ മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്താണ്.

മുംബൈ ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 10 മത്സരങ്ങളിൽ നിന്നും 7 ജയങ്ങളാണ് മുംബൈയുടെ കൈവശമുള്ളത്. മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കഴിഞ്ഞ മത്സരങ്ങളിൽ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. ഇരട്ട സൂപ്പർ ഓവറിലൂടെ പഞ്ചാബ് മുംബൈയെ കീഴടക്കിയപ്പോൾ രാജസ്ഥാനോടായിരുന്നു ചെന്നൈയുടെ തോൽവി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP