Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം കീരിടം ഉയർത്തി മുംബൈ ഇന്ത്യൻസ്; അവസാന പന്തുവരെ ആവേശം നിന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ചത് ഒരു റൺസിന്; അവസാന പന്തിൽ വിക്കറ്റ് വീഴ്‌ത്തി മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയത് ലസിത് മലിംഗ; റോക്കറ്റ് ഷോട്ടുകളുമായി നിറഞ്ഞാടിയ ഷെയിൻ വാട്‌സന്റെ ഇന്നിങ്‌സും ചെന്നൈയെ വിജയതീരത്തിൽ എത്തിച്ചില്ല

ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം കീരിടം ഉയർത്തി മുംബൈ ഇന്ത്യൻസ്; അവസാന പന്തുവരെ ആവേശം നിന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ചത് ഒരു റൺസിന്; അവസാന പന്തിൽ വിക്കറ്റ് വീഴ്‌ത്തി മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയത് ലസിത് മലിംഗ; റോക്കറ്റ് ഷോട്ടുകളുമായി നിറഞ്ഞാടിയ ഷെയിൻ വാട്‌സന്റെ ഇന്നിങ്‌സും ചെന്നൈയെ വിജയതീരത്തിൽ എത്തിച്ചില്ല

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് നാലാം കിരീടം. ഹൈദരാബാദിൽ നടന്ന ത്രില്ലറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ഒരു റൺസിന് തോൽപ്പിച്ചാണ് മുംബൈ ജേതാക്കളായിത്. ലസിത് മലിംഗ എറഞ്ഞ അവസാന ഓവറിൽ ഒമ്പത് റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ഏഴു റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ വിക്കറ്റെടുത്ത് മലിംഗ മുംബൈക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. ഷെയിൻ വാട്‌സന്റെ ഉജ്ജ്വല ഇന്നിംഗിസിനും ചെന്നൈയെ വിജയതീരത്ത് എത്തിക്കാൻ സാധിച്ചില്ല. സ്‌കോർ: മുംബൈ ഇന്ത്യൻസ്: 149/7, ചെന്നൈ സൂപ്പർ കിങ്‌സ്: 148/7.

ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് 150 റൺസ് വിജയലക്ഷ്യം. കൂറ്റൻ റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ മുംബൈയെ ചെന്നൈ ബൗളർമാർ വട്ടം കറക്കുന്ന കാഴ്ചയായിരുന്നു ഇന്ദിരാ ഗാന്ധി മൈതാനത്തിൽ കണ്ടത്. ുംബൈക്ക് വേണ്ടി കീറൺ പൊള്ളാർഡ് (25 പന്തിൽ 45 റൺസ്) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു മുംബൈയുടെ 149 റൺസ്. എടുത്തു എന്നാൽ ചെന്നൈക്ക് വേണ്ടി ഷെയിൻ വാട്‌സൺ 80 റൺസെടുത്ത് പൊരുതി. എന്നാൽ, അദ്ദേഹത്തിന് പിന്തുണ നൽകാൻ മറ്റുള്ളവർക്ക് സാധിക്കാതെ പോയതാണ് ചെന്നൈയുടെ തോൽവിയിലേക്ക് നയിച്ചതു.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയും (15) ക്വിന്റൻ ഡി കോക്കും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും സ്ഥിരതയ്യാർന്ന ബൗളിങ് കാഴ്ചവെച്ച ചെന്നൈ ടീമിന് മുന്നിൽ ഓരോരുത്തരായി കൂടാരം കയറി. സൂര്യ കുമാർ യാദവ് (15), ഇഷാൻ കിഷൻ(23) ഹർദിക് പാണ്ഡ്യ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്മാർ.

ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ഇമ്രാൻ താഹിർ, ഷർദൂൽ താകൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി. ഈ സീസണിൽ മൂന്ന് തവണ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും വിജയം മുംബൈയുടെ കൂടെയായിരുന്നു. മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ ഇരു ടീമുകളും ഇന്ന് ജയിച്ച് പുതിയ റെക്കോർഡിനുള്ള പുറപ്പാടിലായിരുന്നു. ആ ഭാഗ്യം രോഹിത് ശർമ്മക്കാണ് ലഭിച്ചതെന്ന് മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP