Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

അനായാസം മുംബൈ; സൗമ്യമായ വെല്ലുവിളിയോടെ കളിച്ചുകയറി വീണ്ടും ചാമ്പ്യന്മാർ; ഡൽഹിയെ അഞ്ച് വിക്കറ്റിന് കീഴടക്കി അഞ്ചാം വട്ടവും ഐപിഎൽ കിരീടം ചൂടി; നായകന്റെ ഉശിരൻ കളി കളിച്ച രോഹിത്തും ഇഷാൻ കിഷനും കൈകോർത്തപ്പോൾ പാട്ടുംപാടി ജയിച്ച് മുംബൈ; തന്ത്രം പാളി ഡൽഹിയും

അനായാസം മുംബൈ; സൗമ്യമായ വെല്ലുവിളിയോടെ കളിച്ചുകയറി വീണ്ടും ചാമ്പ്യന്മാർ; ഡൽഹിയെ അഞ്ച് വിക്കറ്റിന് കീഴടക്കി അഞ്ചാം വട്ടവും ഐപിഎൽ കിരീടം ചൂടി; നായകന്റെ ഉശിരൻ കളി കളിച്ച രോഹിത്തും ഇഷാൻ കിഷനും കൈകോർത്തപ്പോൾ പാട്ടുംപാടി ജയിച്ച് മുംബൈ; തന്ത്രം പാളി ഡൽഹിയും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മുംബൈയെ വെല്ലാൻ പോന്നവരുണ്ടോ ഐപിഎല്ലിൽ. ആ ചോദ്യം ഒന്നുകൂടി ആവർത്തിച്ചുകൊണ്ട് മുംബൈ ഇന്ത്യൻസ് ഡൽഹിയെ തോൽപിച്ച് കിരീടം ചൂടി. ഫൈനലിൽ ജയിക്കാൻ 157 റൺസ് വേണ്ടിയിരുന്ന മുംബൈ 1.2 ഓവർ അവശേഷിക്കെ അഞ്ച് വിക്കറ്റിനാണ് കപ്പടിച്ചത്. ക്വിന്റൺ ഡി കോക്ക് വേഗം പുറത്തായെങ്കിലും. രോഹിത് ശർമയുടെ അർദ്ധ സെഞ്ചുറിയും(68) ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗും അവസാന ഓവറുകളിലെ ബിഗ് ഷോട്ടുകളും കൂടി ആയപ്പോൾ മുംബൈക്ക് ജയം അനായാസമായി.

ഡി കോക്ക് പുറത്തായശേഷം എത്തിയ സൂര്യകുമാർ യാദവും (19) ക്യാപ്റ്റനും മൂന്നാം വിക്കറ്റിൽ മറ്റൊരു 45 റൺസ് കൂടി സ്‌കോർബോർഡിൽ ചേർത്തു.പിന്നീട് ക്രസീൽ ഒന്നിച്ച ഇഷാനും രോഹിതുമാണ് വിജയം അനായാസമാക്കിയത്. ഈ കൂട്ടുകെട്ട് 47 റൺസ് ആണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിൽപോലും മുംബൈയെ വിറപ്പിക്കാൻ ഡൽഹിക്കായില്ല ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്പിറ്റൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും (പുറത്താകാതെ 65) ഋഷഭ് പന്തുമാണ് (56) ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്.

തുടക്കം പാളിയ ഡൽഹിക്ക് നാല് ഓവറിൽ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്റ്റോയിനിസ് ഒരു പന്ത് മാത്രം നേരിട്ട് പൂജ്യത്തിനു പുറത്തായപ്പോൾ മൂന്നാമനായെത്തിയ രഹാനെ രണ്ട് റൺസുമായി മടങ്ങി. പിന്നാലെ ധവാനും (15) നിലയുറപ്പിക്കാനാവാതെ മടങ്ങിയതോടെ ഡൽഹി പരുങ്ങി.

രഹാനെയും സ്റ്റോയിനിസിനേയും ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബോൾട്ടാണ് ഡൽഹിയുടെ കുതിപ്പിനെ തടഞ്ഞത്.ആദ്യപന്തിൽ സ്റ്റോയിൻസിനെ ഗോൽഡൻ ഡക്കാക്കിയാണ് മുംബൈ ഇന്ത്യൻസ് ആദ്യ ചാട്ടുളി എറിഞ്ഞത് ബോൽട്ടാണ്. രണ്ടാം ഓവറിൽ രണ്ട് റൺസ് എടുത്ത രഹാനെയെയും ബോൾട്ട് മടക്കി. പിന്നീട് ശ്രേയസും പന്തും ചേർന്നാണ് കളി തിരിച്ചുപിടിച്ചത്. ഇരുവരും ചേർന്ന് 96 റൺസ് ആണ് കൂട്ടിച്ചേർത്തത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് റൺറേറ്റ് ഉയർത്തി.

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെ ഡൽഹി നിലനിർത്തി. മുംബൈയിൽ രാഹുൽ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.രോഹിത് ശർമ നയിക്കുന്ന മുംബൈ നിലവിലെ ജേതാക്കളാണ്. നേരത്തേ നാലുവട്ടം കിരീടം നേടി. ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ആദ്യമായാണ് ഫൈനൽ കളിച്ചത്.

2013, 2015, 2017, 2019 വർഷങ്ങളിൽ ജേതാക്കളായ മുംബൈ, 2010-ൽ റണ്ണറപ്പാവുകയും ചെയ്തു. പ്ലേ ഓഫിൽ ഒന്നാം സ്ഥാനാക്കാരായ മുംബൈ ഡൽഹിയെ തകർത്താണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

ഈ സീസണിൽ മുംബൈയും ഡൽഹിയും നേർക്കുനേർ വന്നത് ഇത് നാലാംതവണയാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും മുംബൈ ജയിച്ചു. പ്രാഥമിക ഘട്ടത്തിൽ ആദ്യം അഞ്ചുവിക്കറ്റിനും പിന്നീട് ഒമ്പത് വിക്കറ്റിനും ജയിച്ചു. പ്ലേ ഓഫിൽ 57 റൺസ് ജയം.ഒന്നാം ക്വാളിഫയറിൽ മുംബൈയോട് തോറ്റെങ്കിലും ഞായറാഴ്ച രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 17 റൺസിന് തോൽപ്പിച്ചാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിന് യോഗ്യതനേടിയത്. ഇതിനായി ടീമിൽ ചില മാറ്റങ്ങളും വരുത്തി.

ഫോമിലല്ലാത്ത ഓപ്പണർ പൃഥ്വി ഷായെ മാറ്റി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസിനെ കൊണ്ടുവന്നത് വിജയമായെങ്കിലും ഫൈനലിൽ മുംെൈബെയോട് ആ തന്ത്രം ഫലിച്ചില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP