Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന് ആദ്യ ഭർത്താവിൽ രണ്ട് പെൺകുട്ടികൾ; പത്തിലും ആറിലും പഠിക്കുന്ന കുട്ടികളെ ഇപ്പോഴും വിളിക്കാറുണ്ട്; 2002 ൽ നടന്ന വിവാഹം പിരിഞ്ഞത് 2010 ൽ; പിരിഞ്ഞതിന്റെ കാരണം ഹസിൻ ജഹാന് മാത്രമെ അറിയൂ എന്ന് ആദ്യ ഭർത്താവ് സൈഫുദ്ധീൻ

മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന് ആദ്യ ഭർത്താവിൽ രണ്ട് പെൺകുട്ടികൾ; പത്തിലും ആറിലും പഠിക്കുന്ന കുട്ടികളെ ഇപ്പോഴും വിളിക്കാറുണ്ട്; 2002 ൽ നടന്ന വിവാഹം പിരിഞ്ഞത് 2010 ൽ; പിരിഞ്ഞതിന്റെ കാരണം ഹസിൻ ജഹാന് മാത്രമെ അറിയൂ എന്ന് ആദ്യ ഭർത്താവ് സൈഫുദ്ധീൻ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായി അതി രൂക്ഷമായാണ് ഭാര്യ ഹസിൻ ജഹാൻ പ്രതികരിച്ചിരിക്കുന്നത്. താരത്തിനെതിരെ പീഡനാരോപണം , രാജ്യത്തെ ഒറ്റുകൊടുക്കാൻ കൂട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് താരത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു.

ഇപ്പോഴിതാ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന്റെ ആദ്യ ഭർത്താവ് ഹസിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. താനുമായുള്ള ബന്ധത്തിൽ ഹസിൻ ജഹാന് രണ്ട് പെൺമക്കൾ ഉണ്ടെന്ന് ആദ്യ ഭർത്താവ് സൈഫുദ്ധീൻ വെളിപ്പെടുത്തി. 'മക്കളുമായി ആഴ്‌ച്ചയിൽ രണ്ടോ മൂന്നോ വട്ടം അവൾ സംസാരിക്കാറുണ്ട്. മൂത്തയാൾ പത്താം ക്ലാസിലും രണ്ടാമത്തെയാൾ ആറാം ക്ലാസിലുമാണ്. '

ഹസിൻ ജഹാനുമായുള്ള തന്റെ വിവാഹവും പ്രണയ വിവാഹം ആയിരുന്നുവെന്ന് സൈഫുദ്ധീൻ പറയുന്നു.ഹസിൻ ജഹാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി പ്രണയാഭ്യർത്ഥ്യന നടത്തിയതെന്നും അക്കാലത്ത് ഹസിൻ ജഹാൻ പഠനത്തിലും കായിക മത്സരങ്ങളിലും മുന്നിലായിരുന്നുവെന്ന് സൈഫുദ്ദീൻ പറഞ്ഞു.

2002ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 2010ലായിരുന്നു ഹസിൻ ജഹാൻ സൈഫുദ്ദീനിൽ നിന്നും വിവാഹ മോചനം നേടിയത്. എന്തിനാണ് ഹസിൻ ജഹാൻ വിവാഹ മോചനം നേടിയത് എന്ന് സൈഫുദ്ധീന് തന്നെ അറിയില്ല. എന്തിനാണ് ഉപേക്ഷിച്ച് എന്ന് ഹസിൻ ജഹാന് മാത്രമേ അറിയൂ എന്ന് സൈഫുദ്ദീൻ പറയുന്നു.

തങ്ങൾ തമ്മിൽ പലപ്പോഴായി വഴക്കുകൾ ഉണ്ടായിട്ടുണ്ട്.എന്നാൽ ഹസിൻ ജഹാന് സ്വന്തം കാലിൽ നിൽക്കണമെന്നും സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷം തനിക്ക് ഹസിൻ ജഹാനുമായി ഒരു ബന്ധവും ഇല്ലെന്നും അവരുടെ വ്യക്തി ജീവിതത്തിൽ താൻ ഇടപെടില്ലെന്നും സൈഫുദ്ദീൻ പറയുന്നു.

മുഹമ്മദ് ഷമിയുമായുള്ള വിവാഹത്തിന് മുൻപ് കൊൽക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്നു ഹസിൻ ജഹാൻ. ഐപിഎൽ മത്സരങ്ങളിൽ ചിയർ ലീഡർ കൂടിയായിരുന്ന ഹസിൻ ജഹാനുമായി ഷമി അടുപ്പത്തിലാകുന്നത് ഈ സമയത്തായിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2014ൽ വിവാഹം കഴിക്കുന്നത്. തുടർന്ന ഹസിൻ തന്റെ മോഡലിങ് കരിയർ അവസാനിപ്പിക്കുകയായിരുന്നു.

അതേ സമയം പരാതിയിൽ അന്വേഷണം നടക്കട്ടെ എന്ന് ഷമി പറഞ്ഞു.ആ ആരോപണങ്ങൾ തെളിയിക്കപ്പട്ടാൽ താൻ എന്ത് ശിക്ഷ വേണമെങ്കിലും അനുഭവിക്കാൻ തയ്യാറാണ്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ ഹസിൻ ജഹാൻ അതിനുള്ള ഉത്തരം നൽകണമെന്നും ഷമി ആവശ്യപ്പെട്ടു. കുടുംബത്തിന് അകത്ത് തന്നെ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതാണ് നല്ലതെന്നാണ് കരുതുന്നതെന്നും മുഹമ്മദ് ഷമി പറഞ്ഞു.

എന്തിനെക്കുറിച്ചും ആരെക്കുറിച്ചും ആരോപങ്ങൾ ഉന്നയിക്കുക എന്നത് ആർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത ഹസിൻ ജഹാന് ഉണ്ട്. ഹസിൻ ജഹാന് തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളടക്കം മാറ്റി വെയ്ക്കണമെന്നും കുടുംബത്തെക്കുറിച്ച് ചിന്തിക്കണം. പൊലീസ് അന്വേഷണത്തോട് താൻ സഹകരിക്കും.അന്വേഷണം തുടങ്ങുമ്പോൾ കാര്യങ്ങൾ എന്താണ്, എങ്ങെനെയൊക്കെയാണ് എന്നത് സംബന്ധിച്ച് പൊലീസിന് വിശദമായ വിവരങ്ങൾ നൽകുമെന്നും മുഹമ്മദ് ഷമി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP