Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`അവൻ ബൗളർമാരിലെ വിരാട് കോലി`; ബൗളർ എന്ന നിലയിൽ ഓരോദിവസവും മികവ് കൂടുന്നു; കോലി ലോകോത്തര ബാറ്റ്‌സ്മാനായത് പോലെ ബൗളിങ്ങിൽ ഇനി വരാനിരിക്കുന്നത് ബുംറ യുംഗം; ജസ്പ്രീത് ബുംറയെ വാനോളം പുകഴത്തി മുഹമ്മദ് കൈഫ്

`അവൻ ബൗളർമാരിലെ വിരാട് കോലി`; ബൗളർ എന്ന നിലയിൽ ഓരോദിവസവും മികവ് കൂടുന്നു; കോലി ലോകോത്തര ബാറ്റ്‌സ്മാനായത് പോലെ ബൗളിങ്ങിൽ ഇനി വരാനിരിക്കുന്നത് ബുംറ യുംഗം; ജസ്പ്രീത് ബുംറയെ വാനോളം പുകഴത്തി മുഹമ്മദ് കൈഫ്

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും പര്യടനം നടത്തുമ്പോൾ ബാറ്റ്‌സ്മാന്മാർ പരാജയപ്പെടുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പതിവാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സൗത്താഫ്രിക്കൻ പര്യടനത്തിലും ഇന്ത്യക്ക് പൊരുതാനും അഭിമാനിക്കാനുമുള്ള വക നൽകിയത് ബൗളർമാരാണ്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലി മാത്രമാണ് പലപ്പോഴും ഒറ്റയാൻ പോരാട്ടങ്ങൾ നയിച്ചത്. ബൗളിങ് പ്രകടനത്തിൽ ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അമരത്ത്. മികച്ച പ്രകടനത്തിലൂടെ ലോക ഒന്നാം നമ്പർ ബൗളറായി മാറിക്കൊണ്ടിരിക്കുന്ന ബുറയെ പ്രശംസകൊണ്ട് മൂടുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബൗളർമാരുടെ വിരാട് കോലിയാണ് ബുറയെന്നാണ് കൈഫ് പറയുന്നത്.

ഇന്ത്യൻ ബൗളർമാരിലെ വിരാട് കോലിയാണ് ജസ്പ്രീത് ബുംറയെന്നും ടീമിന് ബുംറ മുതൽക്കൂട്ടാണെന്നും ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കോലി മാറിയതുപോലെ ബുംറ മികച്ച ബൗളറായി മാറുമെന്നും കൈഫ് വ്യക്തമാക്കി. ഇന്ത്യൻ ടീമിൽ ഏറ്റവും വിശ്വസ്തനായ ബൗളറാണ് ബുംറ. ഇന്ത്യൻ ബൗളിങ് നിരയിലെ കോലിയാണവൻ. നല്ല യോർക്കറുകളും ഔട്ട് സ്വിങ്ങും സ്ലോ ബോളുകളും എറിയാൻ ബുംറയ്ക്ക് കഴിയുന്നു. വളരെ പെട്ടെന്നായിരുന്നു ബൗളറെന്ന നിലയിൽ ബുംറയുടെ വളർച്ച. കൈഫ് ചൂണ്ടിക്കാട്ടുന്നു.

ഭുവനേശ്വർ കുമാറും ബുംറയും അണിനിരക്കുന്ന ഇന്ത്യൻ പേസ് നിര വിശ്വസ്തരാണ്. വിക്കറ്റ് വേണ്ട സമയത്ത് അത് കണ്ടെത്തുന്നതും ഡെത്ത് ഓവറിൽ റൺസ് വിട്ടു കൊടുക്കാതെ പന്തെറിയുന്നതുമാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്. കൈഫ് കൂട്ടിച്ചേർത്തു. 44 ഏകദിനങ്ങളിൽ നിന്ന് 78 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. 21.01 ആണ് ബൗളിങ് ശരാശരി. ആറ് ടെസ്റ്റിൽ നിന്ന് മാത്രമായി 28 വിക്കറ്റെടുത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റിൽ നാല് വിക്കറ്റ് നേടിയാണ് ബുംറ വരവറിയിച്ചത. ടി ട്വന്റിയിൽ 35 മത്സരങ്ങളിൽ നിന്നും 43 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP