Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് സച്ചിനേയും ഗാംഗുലിയേയും സത്കരിച്ചു; ധോണിക്ക് ബിരിയാണി വിളമ്പിയില്ല; അതാകാം ഇന്ത്യൻ ടീമിൽ സ്ഥാനമില്ലാതെ പോയത്; വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

മറുനാടൻ ഡെസ്‌ക്‌

നോയിഡ: ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കവെ പല ക്രിക്കറ്റ് താരങ്ങളും പഴയ സംഭവങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചിരുന്നു. അത്തരത്തിൽ ശ്രദ്ധേയമായൊരു ഓർമ പങ്കിടുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2006ൽ ഇന്ത്യൻ ടീം അംഗങ്ങൾക്ക് നോയിഡയിലുള്ള തന്റെ വീട്ടിൽ വച്ച് വിരുന്ന് നൽകിയതിനെക്കുറിച്ചാണ് കൈഫ് മനസു തുറന്നത്.

2006ൽ ഇന്ത്യൻ ടീമിലെ എല്ലാവരെയും താൻ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചു. സച്ചിനും ഗാംഗുലിയും അടക്കമുള്ള സീനിയർ താരങ്ങൾ ഒരു മുറിയിലും റെയ്‌ന ധോനി തുടങ്ങിയ ജൂനിയർ താരങ്ങൾ മറ്റൊരു മുറിയിലുമായിട്ടായിരുന്നു ഇരുന്നത്. സീനിയർ താരങ്ങൾക്ക് വേണ്ടതെല്ലാം നൽകുന്നതിനിടെ ജൂനിയർ താരങ്ങളായിരുന്ന ധോനിയെയും റെയ്‌നയെയും ഒന്നും കാര്യമായി സത്കരിക്കാനായില്ല. ധോനിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുക്കാൻ പോലും സാധിച്ചില്ല.

പിന്നീട് ഒരു വർഷത്തിനു ശേഷം ധോനി ഇന്ത്യയുടെ നായകനായി. അന്ന് ധോനി വിചാരിച്ചു കാണും ജൂനിയേഴ്‌സായ തങ്ങളെയൊന്നും കൈഫ് ശരിക്കും ഗൗനിച്ചില്ലല്ലോ എന്ന്. ഒരുപക്ഷേ അതായിരിക്കാം അദ്ദേഹം ക്യാപ്റ്റനായപ്പോൾ തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. തമാശയായി കൈഫ് പറഞ്ഞു. ധോനിയെ എപ്പോൾ കാണുമ്പോഴും വീട്ടിൽ വന്നിട്ട് ശരിക്ക് സത്കരിക്കാതിരുന്ന കാര്യം പറയാറുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു. 2006ൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ കൈഫിന് പിന്നീട് ടീമിൽ തിരിച്ചെത്താനായില്ല. 2018ലാണ് കൈഫ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP