Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

16ാം വയസ്സിൽ സച്ചിൻ എന്ന രത്‌നത്തെ ഇന്ത്യക്ക് സമ്മാനിച്ച സിലക്ടർ എത്ര അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു; ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ചീഫ് സിലക്ടർമാരുടെ അനുഭവമെന്ത്? വിമർശനങ്ങൾ എന്നും സ്വാഗതം ചെയ്തിട്ടേ ഉള്ളു; `ഞങ്ങൾ തിരഞ്ഞെടുത്തവരാണ് ലോക ഒന്നാം നമ്പർ ടീമായത് എന്ന് പലരും മറക്കുന്നു`; വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദ്

16ാം വയസ്സിൽ സച്ചിൻ എന്ന രത്‌നത്തെ ഇന്ത്യക്ക് സമ്മാനിച്ച സിലക്ടർ എത്ര അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു; ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ചീഫ് സിലക്ടർമാരുടെ അനുഭവമെന്ത്? വിമർശനങ്ങൾ എന്നും സ്വാഗതം ചെയ്തിട്ടേ ഉള്ളു; `ഞങ്ങൾ തിരഞ്ഞെടുത്തവരാണ് ലോക ഒന്നാം നമ്പർ ടീമായത് എന്ന് പലരും മറക്കുന്നു`; വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദ്

സ്പോർട്സ് ഡെസ്‌ക്

ലോകകപ്പ് സെമിയിൽ തോറ്റതിന് ശേഷം ടീമിന്റെ നായകസ്ഥാനം വിരാട് കോലിക്ക് തീറെഴുതിയെന്നും സിലക്ടർമാർക്ക് പറയത്തക്ക ക്രിക്കറ്റ് അനുഭവം ഇല്ലെന്നുമുള്ള ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കറുടെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്. ഞങ്ങൾക്ക് വേണ്ടത്ര അനുഭവമില്ലെന്ന് പറയുന്നവർ പലതും മറക്കുന്നുവെന്നും തന്റഎ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത ടീം ആണ് ഏകദിനത്തിലും ടെസ്റ്റിലും ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ചത് എന്ന് സൗകര്യപൂർവ്വം പലരും മറക്കുന്നുവെന്നാണ് പ്രസാദിന്റെ മറുപടി.

ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോഴും ഇന്ത്യയാണ് ഒന്നാമത്. ലോകകപ്പ് സെമിയിൽ തോൽക്കുന്ന സമയത്ത് ഏകദിനത്തിലും ഇന്ത്യയായിരുന്നു ഒന്നാമത്. മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ സുനിൽ ഗാവസ്‌കറിന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മറുപടിയുമായി പ്രസാദ് രംഗത്തെത്തിയത്.സിലക്ഷൻ കമ്മിറ്റിക്കെതിരായ ഗാവസ്‌കറിന്റെ വിമർശനങ്ങൾ ദൗർഭാഗ്യകരമാണെന്ന് പ്രസാദ് പ്രതികരിച്ചു. കളിക്കാരെന്ന നിലയിൽ അത്ര പ്രശസ്തരല്ലാത്തതിനാൽ ടീം മാനേജ്‌മെന്റ് സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന വിമർശനവും പ്രസാദ് തള്ളിക്കളഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിലെ പരിചയ സമ്പത്താണ് മികച്ച സിലക്ടർക്കുള്ള മാനദണ്ഡമെങ്കിൽ 16ാം വയസ്സിൽ സച്ചിൻ െതൻഡുൽക്കറിലെ പ്രതിഭയെ കണ്ടെടുത്ത രാജ്‌സിങ് ദുങ്ഗാർപുർ സിലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് എത്തില്ലായിരുന്നുവെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജഴ്‌സിയിൽ വിവിധ ഫോർമാറ്റുകളിൽ കളിച്ചിട്ടുള്ള ആളുകൾ മാത്രമാണ് ഇപ്പോഴത്തെ സിലക്ഷൻ കമ്മിറ്റിയിലുള്ളത്. ഞങ്ങളെ ഈ സ്ഥാനത്ത് നിയമിക്കുമ്പോൾ അതിനുള്ള മാനദണ്ഡവും ഇതു മാത്രമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിനു പുറമെ ഞങ്ങളെല്ലാവരും ചേർന്ന് 477 ഫസ്റ്റ് ക്ലാസ് മൽസരങ്ങളും കളിച്ചിട്ടുണ്ട്.

മാത്രമല്ല, സിലക്ഷൻ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നൂറിലധികം ഫസ്റ്റ് ക്ലാസ് മൽസരങ്ങൾ വീക്ഷിക്കുകയും ചെയ്തു. പുതിയ താരോദയങ്ങളെ കൃത്യമായി കണ്ടെത്തുന്നതിന് കളിക്കാരെന്ന നിലയിലും സിലക്ഷൻ കമ്മിറ്റി അംഗങ്ങളെന്ന നിലയിലും ഈ അനുഭവം പോരെ എന്നും പ്രസാദ് ചോദിക്കുന്നു. ഇന്ത്യക്കായി കുറച്ച് മത്സരം മാത്രമെ കളിച്ചുള്ളു. എന്നാൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ പയറ്റിത്തെളിഞ്ഞിട്ടാണ് അവിടെ എത്തിയത് എന്ന് ആരും ഓർക്കുന്നില്ലെന്നും പ്രസാദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP