Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സച്ചിൻ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്; ധോണിയെ ഒരിക്കലും കുപിതനായി കണ്ടിട്ടില്ല; ക്രിക്കറ്റിൽ ധോണിയേപ്പോലെ മറ്റൊരാളില്ല'; അനുഭവം പങ്കുവച്ച് രവി ശാസ്ത്രി

'സച്ചിൻ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്; ധോണിയെ ഒരിക്കലും കുപിതനായി കണ്ടിട്ടില്ല; ക്രിക്കറ്റിൽ ധോണിയേപ്പോലെ മറ്റൊരാളില്ല'; അനുഭവം പങ്കുവച്ച് രവി ശാസ്ത്രി

സ്പോർട്സ് ഡെസ്ക്

മസ്‌കത്ത്: ജീവിതത്തിൽ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും മഹേന്ദ്രസിങ് ധോണിയേപ്പോലൊരു ക്രിക്കറ്റ് താരത്തെ കണ്ടിട്ടില്ലെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ജയവും തോൽവിയും സ്വന്തം പ്രകടനത്തിലെ കയറ്റിറക്കങ്ങളും പോലും ധോണിയെ ബാധിക്കില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.

കളത്തിൽ പൊതുവേ ശാന്തനായി അറിയപ്പെടുന്ന സച്ചിൻ തെൻഡുൽക്കർ പോലും ദേഷ്യപ്പെടുന്നതു കണ്ടിട്ടുണ്ടെങ്കിലും, ധോണിയെ ഒരിക്കലും കുപിതനായി കണ്ടിട്ടില്ല. ധോണിയുടെ നമ്പർ ഇപ്പോഴും തന്റെ കൈവശമില്ലെന്ന് വെളിപ്പെടുത്തിയ ശാസ്ത്രി, നമ്പർ ചോദിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

'പൂജ്യത്തിന് പുറത്തായാലും സെഞ്ചുറി നേടിയാലും ലോകകപ്പ് നേടിയാലും ആദ്യ റൗണ്ടിൽ പുറത്തായാലും അതൊന്നും ധോണിയിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കില്ല. ജീവിതത്തിൽ ഞാൻ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ, ധോണിയേപ്പോലെ മറ്റൊരാളില്ല. കളത്തിൽ പൊതുവെ ശാന്തനായി അറിയപ്പെടുന്ന സച്ചിൻ തെൻഡുൽക്കർ പോലും ദേഷ്യപ്പെടുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, ധോണി ഒരിക്കലും കുപിതനാകില്ല' ശാസ്ത്രി പറഞ്ഞു.

'കുറച്ചുകാലം ഫോൺ ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചാൽ അത് നിഷ്പ്രയാസം ഉപേക്ഷിക്കാൻ ധോണിക്കാകും. ഇന്നുവരെ എന്റെ കൈവശം ധോണിയുടെ ഫോൺ നമ്പറില്ല. ഞാൻ ചോദിച്ചിട്ടുമില്ല. കാരണം, ധോണി എപ്പോഴും ഫോൺ കൊണ്ടുനടക്കുന്ന വ്യക്തിയല്ല. ധോണിയെ അത്യാവശ്യമായി വിളിക്കേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. ഇത്തരത്തിൽ വ്യത്യസ്തനായ വ്യക്തിയാണ് ധോണി' ശാസ്ത്രി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP