Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ക്രിക്കറ്റിലെ ധോണി യുഗത്തിന് അന്ത്യമാകുന്നോ? ടീം അംഗങ്ങളുടെ വാർഷിക കരാറിൽ നിന്ന് ധോണിയെ ഒഴിവാക്കി ബിസിസിഐ; എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോൾ ഒന്നിലും ധോണിയെ ഉൾപ്പെടുത്തിയില്ല; ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിക്കളത്തിൽ ഇറങ്ങാത്ത ധോണി അധികം വൈകാതെ വിരമിക്കുമെന്ന് സൂചന

ഇന്ത്യൻ ക്രിക്കറ്റിലെ ധോണി യുഗത്തിന് അന്ത്യമാകുന്നോ? ടീം അംഗങ്ങളുടെ വാർഷിക കരാറിൽ നിന്ന് ധോണിയെ ഒഴിവാക്കി ബിസിസിഐ; എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോൾ ഒന്നിലും ധോണിയെ ഉൾപ്പെടുത്തിയില്ല; ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിക്കളത്തിൽ ഇറങ്ങാത്ത ധോണി അധികം വൈകാതെ വിരമിക്കുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന് രണ്ട് ലോകക്കപ്പുകൾ സമ്മാനിച്ച ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കരാർ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ഒരു ഗ്രേഡിലും മുൻ ഇന്ത്യൻ നായകനെ ഉൾപ്പെടുത്തിയിട്ടില്ല. എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോൾ ഒന്നിലും ഇന്ത്യൻ മുൻ നായകൻ എംഎസ് ധോനിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കളിക്കാരുടെ കരാർ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്. നായകൻ കോഹ് ലി, ഉപനായകൻ രോഹിത് ശർമ, സ്റ്റാർ പേസർ ബൂമ്ര, എന്നിവരാണ് എ+ ഗ്രേഡിലുള്ളത്. സ്പിന്നർ ആർ അശ്വിൻ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, പൂജാര, കെ എൽ രാഹുൽ, രഹാനെ, ധവാൻ, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എയിൽ ഇടംപിടിച്ചത്.

ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഗ്ലൗസ് അണിയുന്ന വൃദ്ധിമാൻ സാഹ, പേസർ ഉമേഷ് യാദവ്, സ്പിന്നർ ചഹൽ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, എന്നിവർ ഗ്രേഡ് ബിയിലാണ്. കേദാർ ജാദവ്, നവ്ദീപ് സെയ്നി, ദീപക് ചഹർ, മനീഷ് പാണ്ഡേ, ഹനുമാ വിഹാരി, ശർദുൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഗ്രേഡ് സിയിൽ.

ധോനിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹം തുടരുന്നതിന് ഇടയിലാണ് ധോനിയുടെ കരാർ പുതുക്കുന്നതിൽ നിന്ന് ബിസിസിഐ വിട്ടുനിന്നത്. ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ട്വന്റി20 സംഘത്തിൽ ഇടംനേടുകയാണ് ധോനിയുടെ ലക്ഷ്യമെന്നാണ് സൂചന.

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കൽ പദ്ധതികളെ കുറിച്ച് സൂചന നൽകി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും രംഗത്തുവന്നിരുന്നു. ഏകദിന ക്രിക്കറ്റിൽ നിന്ന് ധോണി ഉടൻ വിരമിക്കുമെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തൽ. ഭാവിയുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിച്ചിരുന്നു. ടീമിലേക്കു തിരികെ വരാൻ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സ്വയമൊരു നീക്കമൊന്നുമുണ്ടാവില്ല.

വരാനിരിക്കുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി ധോണി തീർച്ചയായും കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഐസിസിയുടെ ഏകദിന ലോക കപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യൻ ജെഴ്‌സിയിൽ കണ്ടിട്ടില്ല. റിഷഭ് പന്തിനെയാണ് നിലവിൽ ധോണിയുടെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP