Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിത ടി20 ക്രിക്കറ്റിൽ ആദ്യ ഇന്ത്യൻ നായിക; 2000ൽ അധികം റൺസ് നേടുന്ന ഏക ഇന്ത്യൻ വനിത താരം; ഇന്ത്യൻ വനിത ടീം നായിക മിഥാലി രാജ് ടി20യിൽ നിന്ന് വിരമിച്ചു; വനിത സൂപ്പർ താരത്തിന്റെ തീരുമാനം 2021 വനിത ഏകദിന ലോകകപ്പിൽ മാത്രം ശ്രദ്ധിക്കാൻ; ലോകകപ്പ് നേടുക ഏറ്റവും വലിയ സ്വപ്‌നമെന്നും മിഥാലി

വനിത ടി20 ക്രിക്കറ്റിൽ ആദ്യ ഇന്ത്യൻ നായിക; 2000ൽ അധികം റൺസ് നേടുന്ന ഏക ഇന്ത്യൻ വനിത താരം; ഇന്ത്യൻ വനിത ടീം നായിക മിഥാലി രാജ് ടി20യിൽ നിന്ന് വിരമിച്ചു; വനിത സൂപ്പർ താരത്തിന്റെ തീരുമാനം 2021 വനിത ഏകദിന ലോകകപ്പിൽ മാത്രം ശ്രദ്ധിക്കാൻ; ലോകകപ്പ് നേടുക ഏറ്റവും വലിയ സ്വപ്‌നമെന്നും മിഥാലി

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും ഏകദിന ടീമിന്റെ നായികയുമായ മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ൽ ചുമതലയേറ്റ താരം 89 മത്സരങ്ങളിൽ നിന്നായി 2364 റൺസ് നേടിയിട്ടുണ്ട്. ഒരിന്ത്യൻ താരം നേടുന്ന ഏറ്റവും അധികം റൺസ് കൂടിയാണ് ഇത്. 32 മത്സരങ്ങളിൽ മിത്താലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതിൽ 2012, 2014, 2016 ലോകകപ്പുകളും ഉൾപ്പെടുന്നു.ഇംഗ്ലണ്ടിനെതിരെയായിരുന്നു 36കാരിയായ താരത്തിന്റെ അവസാന ടി20 മത്സരം. അന്ന് 32 പന്തിൽ നിന്ന് 30 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു താരം.

2000ലധികം റൺസ് നേടിയ ഏക ഇന്ത്യൻ താരമെന്ന ബഹുമതിയുള്ള മിത്താലി നിലവിൽ ടി20 റൺസിൽ ആറാം സ്ഥാനത്താണ്. സൂസി ബെയ്റ്റ്‌സ്, സ്റ്റെഫാനി ടെയിലർ, ഷാർലറ്റ് എഡ്വേർഡ്‌സ്, മെഗ് ലാന്നിങ്, ഡിയാൻഡ്ര ഡോട്ടിൻ എന്നിവരാണ് പട്ടികയിൽ മിത്താലിക്ക് മുന്നിലുള്ളത്.ഇന്ത്യയ്ക്കായി ഏറ്റവും അധികം ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള രണ്ടാമത്തെ താരമാണ് മിത്താലി രാജ്.

2006 മുതൽ ഇന്ത്യയെ ടി20യിൽ പ്രതിനിധീകരിച്ച് വരുന്ന തനിക്ക് ഇപ്പോൾ ടി20യിൽ നിന്ന് വിരമിക്കുന്നതാണ് ശരിയായ തീരുമാനമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ടി20 നായിക മിത്താലി രാജ്. 2021 ഏകദിന ലോകകപ്പിനായി തന്നെ തയ്യാറാക്കുന്നതിനായി തന്റെ സർവ്വ ഊർജ്ജവും സംരക്ഷിച്ച് വയ്ക്കുന്നതിനായി ഈ വിരമിക്കൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് മിത്താലി പറഞ്ഞു. രാജ്യത്തിനായി ലോകകപ്പ് വിജയിക്കണമെന്നത് തന്റെ സ്വപ്നമാണ്, അതിന് തന്റെ ഏറ്റവും മികച്ച പ്രകടനം നൽകണമെന്നുണ്ട്.

തന്നെ ഇതുവരെ പിന്തുണച്ച് പോന്ന ബിസിസിഐയ്ക്ക് നന്ദിയുണ്ടെന്ന് താരം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യൻ ടി20 ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി മിത്താലി രാജ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ടീം മാനേജ്‌മെന്റുമായി അത്ര സുഖത്തിലല്ല മിത്താലിയെന്ന് വേണം മനസ്സിലാക്കുവാൻ. രമേശ് പവാറുമായി ലോകകപ്പിന് ശേഷമുള്ള തർക്കങ്ങൾക്ക് ശേഷം ഇന്ത്യൻ കോച്ച് മാറിയിട്ടും മിത്താലിയെ ടി20 ടീമിലേക്ക് അധികം പരിഗണിക്കപ്പെടുന്നില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP