Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റീവ് സ്മിത്തുമായുള്ള വിഷയത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളുമായി ചങ്ങാത്തത്തിനില്ലെന്ന് കോലി പറഞ്ഞത് കാര്യമാക്കേണ്ടെന്ന് മിച്ചൽ സ്റ്റാർക്; ഓസീസ് താരങ്ങളിൽ കോലിയെ തന്നെ പോലെ ആർക്കും അറിയില്ലെന്നും ഫാസ്റ്റ് ബൗളർ; കളത്തിനും പുറത്തും അഹങ്കാരിയെന്ന് കോലിയെ വിളിക്കുന്നത് അയാളെ അറിയാത്തവർ; ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന അഹങ്കാരമില്ലാത്ത താരമാണ് കോലിയെന്നും സ്റ്റാർക്

സ്റ്റീവ് സ്മിത്തുമായുള്ള വിഷയത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളുമായി ചങ്ങാത്തത്തിനില്ലെന്ന് കോലി പറഞ്ഞത് കാര്യമാക്കേണ്ടെന്ന് മിച്ചൽ സ്റ്റാർക്; ഓസീസ് താരങ്ങളിൽ കോലിയെ തന്നെ പോലെ ആർക്കും അറിയില്ലെന്നും ഫാസ്റ്റ് ബൗളർ; കളത്തിനും പുറത്തും അഹങ്കാരിയെന്ന് കോലിയെ വിളിക്കുന്നത് അയാളെ അറിയാത്തവർ; ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന അഹങ്കാരമില്ലാത്ത താരമാണ് കോലിയെന്നും സ്റ്റാർക്

സ്പോർട്സ് ഡെസ്‌ക്

സിഡ്‌നി: പരമ്പരാഗത വൈരികൾ എന്ന് രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് അറിയപ്പെടുന്ന ക്രിക്കറ്റ് മത്സരം ഇന്ത്യ പാക്കിസ്ഥാൻ തമ്മിലാണെങ്കിൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒട്ടും പിന്നിലല്ല ഇന്ത്യ ഓസ്‌ട്രേലിയ മത്സരങ്ങൾ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര കളിക്കാർ തമ്മിലുള്ള വാക്‌പോരിന്റെ കൂടി വേദിയാണ്. മറ്റ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇല്ലാത്ത വീറും വാശിയും ആണ് ഇരു ഹെവിവെയ്റ്റുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളത്തിൽ ഉണ്ടാവാറുള്ളത്.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയപ്പോൾ വിരാട് കോലിയും ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവൻ സ്മിത്തും തമ്മിലുള്ള പോരാട്ടം അത്രവേഗം മറക്കില്ല. ഡിആർഎസിന് മുമ്പ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കി ഉപദേശം തേടിയതും തുടർന്നുണ്ടായ വിവാദങ്ങൾക്കുശേഷം വിരാട് കോലി നടത്തിയ പ്രസ്താവന ക്രിക്കറ്റ് ലോകത്തെ ശരിക്കും അമ്പരപ്പിച്ചിരുന്നു.ഓസ്‌ട്രേലിയൻ ടീമിലെ ആരുമായും ഇനി സൗഹൃദത്തിനില്ലെന്നായിരുന്നു അന്ന് കോലി പറഞ്ഞത്. എന്നാൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം നാളെ തുടങ്ങാനിരിക്കെ ഇതേക്കുറിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇന്ത്യൻ ആരാധകരുടെ മനംകവരുന്നതായിരുന്നു. കോലി ഗ്രൗണ്ടിലും പുറത്തും നല്ല മനുഷ്യനാണെന്ന് സ്റ്റാർക്ക് പറഞ്ഞു.

എന്നാൽ ഗ്രൗണ്ടിൽ കോലിയുടെ അക്രമണോത്സുകത കണ്ട് അദ്ദേഹത്തെ പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി എപ്പോഴും പോരാട്ടച്ചൂട് കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ പരമ്പരയിലും അതുണ്ടായിരുന്നു. എന്നാൽ അതൊക്കെ തമാശയായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കോലിയെ ഗ്രൗണ്ടിന് പുറത്തും എനിക്ക് നന്നായി അറിയാം. ഒരുപക്ഷെ എന്റെ ടീമിലെ മറ്റാരെക്കാളും എനിക്ക് അദ്ദേഹത്തെ അറിയാം.

ഡ്രസ്സിങ് റൂമിലും ഗ്രൗണ്ടിലുമെല്ലാം ടീം അംഗങ്ങളുമായി സൗഹാർദ്ദത്തോടെ ഇടപെടുകയും തമാശ പറയുകയുമെല്ലാം ചെയ്യുന്ന നല്ല മനുഷ്യനാണ് അദ്ദേഹം.നാട്ടിലും വിദേശത്തും എതിരാളിൾക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിക്കുന്ന ലോകോത്തര കളിക്കാരനാണ് കോലി.അദ്ദേഹത്തിന്റെ ഈ അക്രമണോത്സുകതയാകാം ആരാധകർ അദ്ദേഹത്തെ തെറ്റിദ്ധരിക്കാൻ കാരണം-സ്റ്റാർക്ക് പറഞ്ഞു. ഐപിഎല്ലിൽ ബംഗലൂരു റോയൽ ചലഞ്ചേഴ്‌സിൽ കോലിയുടെ സഹതാരമായിരുന്നു സ്റ്റാർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP