Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ബാറ്റ്‌സ്മാന്മാർ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാൻ പന്ത് ത്രോ ചെയ്യുന്നതുപോലെ അഭിനയിച്ചു; അംപയർമാരുടെ ശ്രദ്ധയിൽപെടാതെ മനീഷ് പാണ്ഡെയുടെ വ്യാജഫീൽഡിങ്; ഐസിസിയുടെ ഫീൽഡിങ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകർ രംഗത്ത്; വീഡിയോ വൈറൽ

ബാറ്റ്‌സ്മാന്മാർ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാൻ പന്ത് ത്രോ ചെയ്യുന്നതുപോലെ അഭിനയിച്ചു; അംപയർമാരുടെ ശ്രദ്ധയിൽപെടാതെ  മനീഷ് പാണ്ഡെയുടെ വ്യാജഫീൽഡിങ്; ഐസിസിയുടെ ഫീൽഡിങ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകർ രംഗത്ത്; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ഓക്ലൻഡ്: റൺമലയിൽ കുതിച്ച് കയറിയ ന്യൂസിലാന്റിന് അതേ നാണയിൽ മറുപടിയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. എന്നാൽ ജയം നേടിയതിനു പിന്നാലെ മത്സരത്തിനിടെ ഇന്ത്യൻ താരം മനീഷ് പാണ്ഡെയുടെ 'വ്യാജ ഫീൽഡിങ്' സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ന്യൂസീലൻഡ് ഇന്നിങ്‌സിലെ 20-ാം ഓവറിലാണ് കയ്യിൽ പന്തില്ലാതിരിക്കെ 'ത്രോ' ചെയ്യുന്നതായി മനീഷ് പാണ്ഡെ അഭിനയിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചട്ടമനുസരിച്ച് വ്യാജ ഫീൽഡിങ് നിയമവിരുദ്ധമാണെങ്കിലും പാണ്ഡെയുടെ നീക്കം അംപയർമാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതോടെ അഞ്ചു റൺസും ഇന്ത്യയ്ക്ക് ലാഭം!. വ്യാജ ഫീൽഡിങ് ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷയെന്ന നിലയിൽ എതിർ ടീമിന് അഞ്ചു റൺസ് അനുവദിക്കണമെന്നാണ് ചട്ടം.

ന്യൂസീലൻഡ് ബാറ്റ്‌സ്മാൻ തകർത്തടിച്ച ഇന്നിങ്‌സിനൊടുവിൽ 20-ാം ഓവർ ബോൾ ചെയ്യാനെത്തിയത് ജസ്പ്രീത് ബുമ്ര. ക്രീസിൽ അർധസെഞ്ചുറിക്ക് അരികെ നിൽക്കുന്ന റോസ് ടെയ്‌ലറും മിച്ചൽ സാന്റ്‌നറും. മത്സരത്തിലുടനീളം തകർത്തടിച്ചെത്തിയ ന്യൂസീലൻഡ് 18, 19 ഓവറുകളിൽ ഉദ്ദേശിച്ചത്ര റൺസ് നേടാനാകാത്തതിന്റെ സമ്മർദ്ദത്തിലായിരുന്നു. ഈ ഓവറുകളിൽനിന്ന് കിവീസ് നേടിയത് 13 റൺസ് മാത്രം. അവസാന ഓവറിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ ഒരു പന്ത് റോസ് ടെയ്‌ലർ പുൾ ചെയ്ത്. ബാറ്റ്‌സ്മാന്മാർ രണ്ടാം റണ്ണിനായി ശ്രമിക്കുമെന്ന് മനസ്സിലാക്കിയ മനീഷ് പാണ്ഡെ ഡീപ് മിഡ് വിക്കറ്റിൽനിന്ന് ഓടിയെത്തിയെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ഇതോടെ ബാറ്റ്‌സ്മാന്മാർ അടുത്ത റണ്ണിനു ശ്രമിക്കാതിരിക്കാൻ പന്ത് ത്രോ ചെയ്യുന്നതുപോലെ അഭിനയിക്കുകയായിരുന്നു. ഇത് ഐസിസിയുടെ ഫീൽഡിങ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. എന്തായാലും സംഭവം അംപയർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോയതിനാൽ ന്യൂസീലൻഡിന് അഞ്ചു റൺസ് പെനൽറ്റി അനുവദിക്കുന്നതിൽനിന്ന് ഇന്ത്യ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.

ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയമാണ് നേടിയത്. റൺമലയിൽ കുതിച്ച് കയറിയ ന്യൂസിലാന്റിന് അതേ നാണയിൽ മറുപടിയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, 45 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായതെന്നുള്ളതും ശ്രദ്ധേയമാണ്.

ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ദൂരം കുറഞ്ഞ ബൗണ്ടറികളുടെ ആനുകൂല്യം പരമാവധി മുതലെടുത്ത കിവീസ് തുടക്കം മുതൽക്കു തന്നെ അടിച്ചു തകർത്താണ് കളിച്ചത്. ആദ്യ വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്ത കിവീസിനായി മൂന്ന് ബാറ്റ്‌സ്മാന്മാർ അർധസെഞ്ചുറി നേടി. കോളിൻ മൺറോ (42 പന്തുകളിൽ 59), കെയിൻ വില്ല്യംസൺ (26 പന്തുകളിൽ 51), മാർട്ടിൻ ഗുപ്റ്റിൽ (27 പന്തുകളിൽ 54*) എന്നിവർക്കൊപ്പം മാർട്ടിൻ ഗുപ്റ്റിലും (30) ന്യൂസിലൻഡിനായി തിളങ്ങി. മറുപടി ബറ്റിംഗിൽ ഇന്ത്യയും നന്നായി തുടങ്ങിയെങ്കിലും രോഹിത് ശർമ്മയെ (7) വേഗം നഷ്ടമായി. പിന്നീടെത്തിയ രാഹുൽ - കോലി സഖ്യം 99 റൺസാണ് ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. 27 പന്തിൽ നിന്ന് നാലു ഫോറും മൂന്നു സിക്‌സുമടക്കം 56 റൺസെടുത്ത രാഹുലിനെ ഇഷ് സോധി മടക്കി. 32 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത കോലി മാർട്ടിൻ ഗപ്റ്റിലിന്റെ ഡൈവിങ് ക്യാച്ചിൽ പുറത്തായി. പിന്നാലെ ഒമ്പതു പന്തിൽ നിന്ന് 13 റൺസെടുത്ത ശിവം ദുബെ പെട്ടെന്ന് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP