Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ശ്രീലങ്കയുടെ 'രത്ഗാമ എക്സ്‌പ്രസ്' ഇനി ഏകദിന ക്രിക്കറ്റിലില്ല; സ്ലോ യോർക്കറുകൾക്ക് പുത്തൻ മാനം നൽകിയ പ്രതിഭ ഏകദിനത്തിൽ നിന്ന് വിരമിക്കുന്നത് വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തോടെ; ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളറുടെ അഭാവം ലോക ക്രിക്കറ്റിന് സമ്മാനിക്കുന്നത് നികത്താനാകാത്ത വിടവ്; ബുംറയുടെ അരുമ ഗുരു ഇനി ഐപിഎല്ലിലും ടി്ട്വന്റിയിലും മാത്രമോ?

ശ്രീലങ്കയുടെ 'രത്ഗാമ എക്സ്‌പ്രസ്' ഇനി ഏകദിന ക്രിക്കറ്റിലില്ല; സ്ലോ യോർക്കറുകൾക്ക് പുത്തൻ മാനം നൽകിയ പ്രതിഭ ഏകദിനത്തിൽ നിന്ന് വിരമിക്കുന്നത് വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തോടെ; ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളറുടെ അഭാവം ലോക ക്രിക്കറ്റിന് സമ്മാനിക്കുന്നത് നികത്താനാകാത്ത വിടവ്; ബുംറയുടെ അരുമ ഗുരു ഇനി ഐപിഎല്ലിലും ടി്ട്വന്റിയിലും മാത്രമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയുടെ 'രത്ഗാമ എക്സ്‌പ്രസ് ' ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഈ ആഴ്ച ബംഗ്ലാശേിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമായിരിക്കും ലസിത് മലിംഗ വിരമിക്കുന്നത്. ജൂലൈ 26 നായിരിക്കും താരത്തിന്റെ അവസാനത്തെ മത്സരം. ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ കൊളംബോയിലാണ്് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്നെ മാധ്യമങ്ങളോടു പറഞ്ഞു. കൊളംബോയിലെ ആർ പ്രേമദാസ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മലിംഗ നേരത്തെ തന്നെ വിരമിച്ചിരുന്നു. 2010 ൽ ഇന്ത്യയ്‌ക്കെതിരെയാണ് അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റ്ി 20 ലോകകപ്പ് മത്സരത്തോടെ ടി20 ൽ നിന്നും താരം വിടപറയും. ഇക്കഴിഞ്ഞ ലോകകപ്പിൽ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയത് മലിംഗയാണ്. 13 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. പക്ഷേ ടീം ആറാം സ്ഥാനത്തായി സെമിയിൽ എത്താതെ പുറത്താകുകയായിരുന്നു.

യു.എ.ഇയ്ക്കെതിരെയുള്ള മത്സരത്തിൽ 2011 ലാണ് മലിംഗ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 225 ഏകദിനങ്ങളിൽ നിന്നായി താരം 335 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തവരിൽ മൂന്നാം സ്ഥാനത്താണ് മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ മലിംഗ വ്യത്യസ്തമായ ബൗളിങ് ആക്ഷന്റെ പേരിൽ പ്രസിദ്ധനാണ്.

മുംബൈ ഇന്ത്യൻസിന്റെ പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളറാണ് മലിംഗ. പലപ്പോഴും കിരീടമുയർത്തുന്നതിൽ മലിംഗയുടെ സംഭാവന വലുതായിരുന്നു. റൗണ്ട് ആം ആക്ഷൻ എന്ന സ്വതസിദ്ധമായ രീതിയിലൂടെ പല പ്രമുഖരേയും താരം വിറപ്പിച്ചിട്ടുണ്ട്. ഈ ഒരു രീതിയെ സ്ലിങ് ആക്ഷൻ എന്നും പറയാറുണ്ട്. അതു കൊണ്ടു തന്നെ സ്ലിങ് മലിംഗ എന്നാണ് താരം ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നത്. എക്കാലത്തേും മികച്ച പരിമിത ഓവർ ബൗളർമാരിലൊരാളായി മലിംഗയെ കണക്കാക്കപ്പെടുന്നു.

റെക്കോർഡുകളുടെ രാജകുമാരനാണ് മലിംഗ. ലോകകപ്പിൽ മൂന്ന് ഹാട്രിക്കുകൾ നേടുന്ന ഏക താരം. അത് മറി കടക്കാൻ ഇതു വരെയും ആർക്കും കഴിഞ്ഞിട്ടില്ല. 2007 ലും 2011 ലുമായിട്ടായിരുന്നു ഈ നേട്ടം നേടിയെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായ നാല് ബോളുകളിൽ നാല് വിക്കറ്റ് എടുത്ത ഏക ബൗളർ, പത്താം നമ്പറിൽ ബാറ്റ് ചെയ്ത് 56 എന്ന ഏറ്റവും ഉയർന്ന സകോർ സ്വന്തമാക്കിയ വ്യക്തി, ഐ പി എല്ലിൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ബൗളർ തുടങ്ങി നേട്ടങ്ങൾ നിരവധിയാണ് താരത്തിന്.

ശ്രീലങ്കയുടെ വിജയങ്ങൾക്ക് എല്ലായ്‌പ്പോഴും മുതൽക്കൂട്ടായ താരമാണ് ലസിത് മലിംഗ അതുകൊണ്ട് തന്നെ അനുഭവ സമ്പത്തുള്ള താരത്തിന്റെ അഭാവം ടീമിനെ ആശങ്കയിലാഴ്‌ത്തുമെന്നതിൽ സംശയമില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP