Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറങ്ങണമെങ്കിൽ തറയിലും കൂളായി കിടക്കും ക്യാപ്റ്റൻ കൂളും ഭാര്യയും; രാജസ്ഥാനുമായുള്ള മത്സരത്തിന് പുലർച്ചെയുള്ള വിമാനത്തിൽ പോകേണ്ടതിനാൽ നിലത്ത് കിടന്നുറങ്ങി ധോണിയും ഭാര്യയും; ബാഗ് തലയിണയാക്കി താരം കിടക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ; ധോണി ചിത്രം പങ്കുവെച്ചത് 'ഐപിഎൽ മത്സരം കഴിഞ്ഞ് നിങ്ങൾക്ക് വിമാനം കയറാനുണ്ടെങ്കിൽ ഇതാണ് സംഭവിക്കുക' എന്ന കുറിപ്പോടെ

ഉറങ്ങണമെങ്കിൽ തറയിലും കൂളായി കിടക്കും ക്യാപ്റ്റൻ കൂളും ഭാര്യയും; രാജസ്ഥാനുമായുള്ള മത്സരത്തിന് പുലർച്ചെയുള്ള വിമാനത്തിൽ പോകേണ്ടതിനാൽ നിലത്ത് കിടന്നുറങ്ങി ധോണിയും ഭാര്യയും; ബാഗ് തലയിണയാക്കി താരം കിടക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ; ധോണി ചിത്രം പങ്കുവെച്ചത് 'ഐപിഎൽ മത്സരം കഴിഞ്ഞ് നിങ്ങൾക്ക് വിമാനം കയറാനുണ്ടെങ്കിൽ ഇതാണ് സംഭവിക്കുക' എന്ന കുറിപ്പോടെ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയെ ദീർഘനാളുകൾക്ക് ശേഷം ലോകകപ്പിലേക്ക് നയിച്ച താരം മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റൻ കൂൾ എന്ന് വിളിക്കുന്നത് വെറുതേയല്ല. അതിനുള്ള ഉത്തമമായ ഉദാഹരണമാണ് താരം ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം. വിമാനത്താവളത്തിലെ തറയിൽ ബാഗ് തലയിണയാക്കി വിശ്രമിക്കുന്ന ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ കൃത്യമായ ഇടവേളകളില്ലാതെയാണ് നടക്കുന്നതെന്നും അതിനാൽ തന്നെ താരങ്ങൾ വിശ്രമം കിട്ടാതെ കഷ്ടപ്പെടുകയാണെന്നും ഉള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ചിത്രം.ഇന്നലെ കൊൽക്കത്തയുമായുള്ള മത്സരശേഷം ചെന്നൈ ടീം ജയ്പൂരിലേക്കാണ് യാത്ര ചെയ്യേണ്ടി വന്നത്. നാളെ രാജസ്ഥാനുമായാണ് ടീമിന്റെ പോരാട്ടം.

പുലർച്ചെയുള്ള വിമാനത്തിൽ പോകേണ്ടിരുന്നതിനാൽ ധോണിയും ഭാര്യ സാക്ഷിയും നിലത്ത് കിടന്നുറങ്ങുന്ന ചിത്രമാണ് ഇപ്പോൾ വൈറലായത്. ഐപിഎൽ മത്സരം കഴിഞ്ഞ് നിങ്ങൾക്ക് വിമാനം കയറാനുണ്ടെങ്കിൽ ഇതാണ് സംഭവിക്കുക...' എന്ന അടിക്കുറുപ്പോടെയാണ് എംഎസ്ഡി ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ ചിത്രം വൈറലായി.

      View this post on Instagram

After getting used to IPL timing this is what happens if u have a morning flight

A post shared by M S Dhoni (@mahi7781) on Apr 9, 2019 at 9:36pm PDT

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP