Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെന്നൈ സൂപ്പർ കിങ്‌സിനോട് എം എസ് ധോണി ഗുഡ്‌ബൈ പറയുമോ? അടുത്ത സീസണിൽ ഇന്ത്യൻ നായകൻ പുതിയ ടീം തേടുന്നുവെന്നു റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്‌സിനോട് എം എസ് ധോണി ഗുഡ്‌ബൈ പറയുമോ? അടുത്ത സീസണിൽ ഇന്ത്യൻ നായകൻ പുതിയ ടീം തേടുന്നുവെന്നു റിപ്പോർട്ട്

ചെന്നൈ: ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് ടൂർണമെന്റിൽ നിന്നു പുറത്തായ ചെന്നൈ സൂപ്പർ കിങ്‌സിൽ നിന്ന് ഒഴിവാകാൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ടൂർണമെന്റിന്റെ അടുത്ത സീസണിൽ കളിക്കാനായി ധോണി പുതിയ ടീമുകൾ തേടുന്നതായാണ് സൂചന്.

അങ്ങനെയെങ്കിൽ എട്ടുവർഷമായി അണിഞ്ഞ മഞ്ഞ ജഴ്‌സി ഉപേക്ഷിച്ചു പുതിയ നിറത്തിലാകും ധോണി ഐപിഎലിൽ ഇറങ്ങുക. ആദ്യ ഐപിഎൽ ലേലത്തിൽ ചെന്നൈ ടീം ഉടമകളായ ഇന്ത്യാ സിമന്റ്‌സ് 7.5 കോടി രൂപയ്ക്കാണ് ഇന്ത്യൻ നായകനെ തങ്ങളുടെ ടീമിൽ എത്തിച്ചത്. ഐപിഎല്ലിന്റെ എട്ട് എഡിഷനുകളിലും ടീമിനെ നയിച്ച ധോണി അടുത്ത സീസണിൽ പുതിയ ടീമിനൊപ്പം ചേക്കേറിയേക്കുമെന്ന സൂചന ശക്തമായിക്കഴിഞ്ഞു.

ചെന്നൈ ടീം ഉടമയായ ബിസിസിഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ വാതുവയ്പു വിവാദത്തിൽ കുടുങ്ങിയതോടെ ടീമിനു രണ്ടു വർഷത്തെ വിലക്ക് കോടതി ഏർപ്പെടുത്തിയിരുന്നു. അടുത്ത സീസണിൽ ചെന്നൈ കളിച്ചില്ലെങ്കിൽ ധോണി പുതിയ ടീമിനെ നയിക്കും. എന്നാൽ ചെന്നൈ ടീം തിരിച്ചുവരുന്നതുവരെ ധോണി ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

ഒരു സമ്മർദ്ദവും ധോണിയെ പിടിച്ചുനിർത്തുന്ന കാര്യത്തിൽ ചെലുത്തില്ലെന്ന് ചെന്നൈ ടീം ഉടമകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ധോണി ഏകദിനങ്ങളിലും ട്വന്റി-20യിലും ടീം ഇന്ത്യയുടെ ക്യാപ്റ്റനാണ്. അത്തരമൊരു താരത്തിനു ഐപിഎൽ പോലെരു വലിയ ടൂർണമെന്റിൽ നിന്നും എങ്ങനെ മാറി നിൽക്കാൻ കഴിയുമെന്ന ചോദ്യം ആരാധകരും ഉയർത്തുന്നുണ്ട്.

ചെന്നൈ സൂപ്പർ കിങ്‌സിനു പുറമെ രാജസ്ഥാൻ റോയൽസിനും സസ്‌പെൻഷനുണ്ട്. എന്നാൽ, ഈ ടീമുകൾക്ക് പകരക്കാരെ ബിസിസിഐ ഇതുവരെ കണ്ടെത്തിയിട്ടില്ല. പുതിയ രണ്ടു ഫ്രാഞ്ചൈസികൾ എത്തിയാൽ ധോണി ഉൾപ്പടെയുള്ള രണ്ടു ടീമിലെയും പ്രമുഖ താരങ്ങൾക്ക് വേണ്ടി പിടിവലിയുണ്ടാകും. രണ്ടു വർഷത്തിനു ശേഷം ചെന്നൈ ടീം ഐപിഎല്ലിൽ മടങ്ങിയെത്തിയാൽ ധോണിയെ വീണ്ടും മഞ്ഞപ്പടയുടെ നായകനായി തിരിച്ചെത്തിക്കാമെന്ന വിശ്വാസത്തിലാണ് സിഎസ്‌കെ മാനേജ്‌മെന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP