Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ മഹാരാജാസിനെ നയിക്കാൻ സൗരവ് ഗാംഗുലി; സേവാഗും കൈഫും ശ്രീശാന്തും ഇർഫാനും 17 അംഗ ടീമിൽ; സച്ചിനില്ല; മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിൽ വമ്പൻ താരനിര; മത്സരം സെപ്റ്റംബർ 16 ന് കൊൽക്കത്തയിൽ

ഇന്ത്യൻ മഹാരാജാസിനെ നയിക്കാൻ സൗരവ് ഗാംഗുലി; സേവാഗും കൈഫും ശ്രീശാന്തും ഇർഫാനും 17 അംഗ ടീമിൽ; സച്ചിനില്ല; മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിൽ വമ്പൻ താരനിര; മത്സരം സെപ്റ്റംബർ 16 ന് കൊൽക്കത്തയിൽ

സ്പോർട്സ് ഡെസ്ക്

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഇന്ത്യ-വേൾഡ് സ്‌പെഷ്യൽ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനെ ബി.സി.സിഐ. അധ്യക്ഷൻ സൗരവ് ഗാംഗുലി നയിക്കും. ഒയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെതിരേയാണ് മഹാരാജാസിന്റെ മത്സരം. സെപ്റ്റംബർ 16 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ചാണ് മത്സരം നടക്കുന്നത്.

ഇത്തവണത്തെ ടൂർണമെന്റ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള സമർപ്പണമാണ്. ഇതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കമ്മീഷണർ രവി ശാസ്ത്രി പറഞ്ഞു.

ഇതിഹാസ താരങ്ങളുടെ നീണ്ടനിര ഇന്ത്യ-വേൾഡ് മത്സരത്തിൽ അണിനിരക്കും. 10 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിലുണ്ടാകും എന്നാണ് സംഘാടകരുടെ അറിയിപ്പ്.

മത്സരത്തിനു മുന്നോടിയായി 17 അംഗ ടീമിനെ മഹാരാജാസ് പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിക്ക് പുറമേ സൂപ്പർ താരങ്ങളായ വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയ താരങ്ങളെല്ലാം ടീമിലുണ്ട്. സച്ചിൻ തെണ്ടുൽക്കർ കളിക്കില്ല. മലയാളിതാരം ശ്രീശാന്ത് ടീമിലുണ്ട്.

മറുവശത്ത് മോർഗൻ നയിക്കുന്ന ടീമിൽ ഹെർഷൽ ഗിബ്സ്, കെവിൻ ഒബ്രയൻ, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, മിച്ചൽ ജോൺസൺ തുടങ്ങിയ വമ്പൻ താരനിരയുണ്ട്. ഈ വർഷത്തെ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് മത്സരം നടക്കുന്നത്. സെപ്റ്റംബർ 17 ന് ലീഗ് ആരംഭിക്കും.

ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, എസ് ബദ്രിനാഥ്, ഇർഫാൻ പഠാൻ, പാർത്ഥിവ് പട്ടേൽ, സ്റ്റ്യുവർട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹർഭജൻ സിങ്, നമൻ ഓജ, അശോക് ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ.പി.സിങ്, ജോഗീന്ദർ ശർമ, റീതീന്ദർ സിങ് സോധി.

വേൾഡ് ജയന്റ്സ്: ഒയിൻ മോർഗൻ, ലെൻഡിൽ സിമ്മൺസ്, ഹെർഷൽ ഗിബ്സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയർ, നഥാൻ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസാകട്സ, മഷ്റാഫി മൊർത്താസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രയൻ, ദിനേശ് രാംദിൻ.

ഇന്ത്യ-ലോക ക്ലാസിക് പോരാട്ടം കഴിഞ്ഞ് തൊട്ടടുത്ത ദിവസം(സെപ്റ്റംബർ 17) ആരംഭിക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ എട്ട് വരെ നീണ്ടുനിൽക്കും. ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആകെ 15 മത്സരങ്ങളാണുള്ളത്. കാരാവൻ സ്‌റ്റൈലിലായിരിക്കും ടീമും താരങ്ങളും ഓരോ നഗരങ്ങളിലേക്കും സഞ്ചരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP