Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീമിലെ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു; ടീം ക്യാപ്റ്റൻ ആമി സാട്ടർത്വെയ്റ്റ് ഗർഭിണിയാണെന്ന് പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; പ്രതിഫലത്തോടുകൂടി പ്രസവാവധി നൽകി പിന്തുണച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും

ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീമിലെ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു; ടീം ക്യാപ്റ്റൻ ആമി സാട്ടർത്വെയ്റ്റ് ഗർഭിണിയാണെന്ന് പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; പ്രതിഫലത്തോടുകൂടി പ്രസവാവധി നൽകി പിന്തുണച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ: ന്യൂസീലൻഡ് വനിതാ ക്രിക്കറ്റിലെ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു. ടീമിന്റെ ക്യാപ്റ്റൻ ആമി സാട്ടർത്വെയ്റ്റും ടീമംഗം ലിയ തഹുഹുവും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം നേരത്തേ തന്നെ വാർത്തയായിരുന്നു. ഇപ്പോൾ ആമി ഗർഭിണി ആണെന്നുള്ള വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ഇരുവരും. സാട്ടർത്വെയ്റ്റിന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തു. അടുത്തിടെയാണ് ന്യൂസീലൻഡ് ക്രിക്കറ്റ്, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്. ആമിക്ക് മുഴുവൻ പ്രതിഫലത്തോടുകൂടി പ്രസവാവധി നൽകുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് സിഇഒ. ഡേവിഡ് വൈറ്റ് അറിയിച്ചിരുന്നു. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമെന്ന അപൂർവതയും സാട്ടർത്വെയ്റ്റിനെ തേടിയെത്തി.

സ്വവർഗബന്ധം ന്യൂസീലൻഡിൽ നേരത്തേ തന്നെ നിയമവിധേയമാണ്. 2010 മുതൽ ഇരുവരും ഒന്നിച്ചാണ്. 2017-ൽ ഇവർ വിവാഹിതരായി. നിയമപരമായ ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ, ഏതു മാർഗത്തിലൂടെയാണ് ഗർഭം ധരിച്ചതെന്ന് ഇരുവരും ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. പ്രസവാവധി എടുക്കുന്നതോടെ ന്യൂസീലൻഡ് ക്യാപ്റ്റന് അടുത്തവർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ സാധിക്കില്ല.
32-കാരിയായ ആമി കിവീസിനായി 119 ഏകദിനങ്ങളും 99 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 28 കാരിയായ ലിയ തഹുഹു 66 ഏകദിനങ്ങളിലും 50 ട്വന്റി 20 മത്സരങ്ങളിലും കളിച്ചു.

''സ്നേഹബന്ധം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. കുടുംബത്തിനുവേണ്ടി കളിയിൽനിന്ന് ഇടവേള ആവശ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ട്. 2021-ലെ വനിതാ ലോകകപ്പോടെ കളിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് സാട്ടർത്വെയ്റ്റ് പറഞ്ഞത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP