Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടെ കളിക്കുന്ന ആരുമായും ഒരു താരതമ്യവും വേണ്ട; ലോകക്രിക്കറ്റിൽ ഇന്ന് അവനെ വെല്ലാൻ ആരും ഇല്ല; എല്ലാ മേഖലയിലും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ നായകൻ കോലിയെ പ്രശംസിച്ച് കുമാർ സംഗക്കാര; കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷ സച്ചിന് ശേഷം കോലിയിലെന്നും സംഗ

കൂടെ കളിക്കുന്ന ആരുമായും ഒരു താരതമ്യവും വേണ്ട; ലോകക്രിക്കറ്റിൽ ഇന്ന് അവനെ വെല്ലാൻ ആരും ഇല്ല; എല്ലാ മേഖലയിലും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ നായകൻ കോലിയെ പ്രശംസിച്ച് കുമാർ സംഗക്കാര; കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷ സച്ചിന് ശേഷം കോലിയിലെന്നും സംഗ

സ്പോർട്സ് ഡെസ്‌ക്

ഡൽഹി: ലോക ക്രിക്കറ്റിൽ ഏതൊരു രാജ്യവും ആഗ്രഹിക്കും വിരാട് കോലിയെപ്പോലെ ഒരു താരം സ്വന്തം ലൈനപ്പിൽ ഉണ്ടാകണമെന്ന്. ഇതിഹാസതാരങ്ങൾക്കൊപ്പം ഇപ്പോൾ തന്നെ കോലി എത്തിപ്പെട്ടുവെന്ന് ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിത കോലിയെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. ഒരു താരതമ്യവും വേണ്ടെന്നും ഇന്നത്തെ താരങ്ങളിൽ ഏറ്റവും മികച്ചത് അവൻ മാത്രമാണ് എന്നുമാണ് സംഗ പറയുന്നത്. പ്രതിഭയുടെയും പ്രകടനത്തിന്റെയും കാര്യത്തിൽ സമകാലികരായ എല്ലാ താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെന്ന് സംഗക്കാര അടിവരയിട്ട് പറയുകയാണ്.

ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് എന്നിവരെ താരതമ്യങ്ങൾക്ക് വിധേയമാക്കുന്ന പതിവിനിടെയാണ്, കോഹ്‌ലിയാണ് ഏറ്റവും മികച്ച താരമെന്ന അഭിപ്രായവുമായി സംഗക്കാര രംഗത്തെത്തിയിരിക്കുന്നത്. 'ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കോഹ്‌ലി ഒരുപടി മുന്നിലാണ്. ലോകക്രിക്കറ്റിൽ ഇപ്പോഴുള്ള എല്ലാവരേയുംകാൾ തലപ്പൊക്കം കോഹ്‌ലിക്കുണ്ട് എന്നു ഞാൻ കരുതുന്നു. ഭാവിയിലേക്കു നോക്കിയാലും, ഇതിഹാസതുല്യനായി വാഴ്‌ത്തപ്പെടാൻ പോകുന്ന താരമാണ് കോഹ്‌ലി. എക്കാലത്തെയും മികച്ച താരമാകാനുള്ള സാധ്യതപോലും കോഹ്‌ലിക്കു മുന്നിലുണ്ട്' സംഗക്കാര അഭിപ്രായപ്പെട്ടു.

എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന കോഹ്‌ലിയുടെ പാടവം അസാമാന്യമാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. 'റൺസ് നേടുന്ന കാര്യത്തിൽ അതുല്യമായ പ്രതിഭ കോഹ്‌ലിക്കുണ്ട്. സ്വയം വിശ്വസിക്കുന്ന മികച്ചൊരു ശൈലിയുമുണ്ട്' സംഗക്കാര പറഞ്ഞു.കോഹ്‌ലിയുടെ ബാറ്റിങ്ങിലെ ടെംപോ എപ്പോഴും ഏതാണ്ട് ഒരുപോലെയായിരിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി ബാറ്റു ചെയ്യാൻ അദ്ദേഹത്തിനാകും. കളിയോടുള്ള കോഹ്‌ലിയുടെ അഭിനിവേശവും ശ്രദ്ധേയം. വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കോഹ്‌ലി സ്വയം രൂപപ്പെടുത്തിയ രീതിയും പ്രശംസനീയമാണെന്ന് സംഗ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP