Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

വതുവെയ്‌പ്പിൽ വൻ ട്വിസ്റ്റ്; മുൻ ഇന്ത്യൻ താരത്തെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; കേസിൽ അന്വേഷണവിധേയനാകുന്ന ആദ്യ അന്താരാഷ്ട്ര താരമായി അഭിമന്യു മിഥുൻ

വതുവെയ്‌പ്പിൽ വൻ ട്വിസ്റ്റ്; മുൻ ഇന്ത്യൻ താരത്തെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; കേസിൽ അന്വേഷണവിധേയനാകുന്ന ആദ്യ അന്താരാഷ്ട്ര താരമായി അഭിമന്യു മിഥുൻ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് കേസിൽ മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്ന് വിവരം, ചോദ്യം ചെയ്യലിന് ഹാജരാകാൻ മിഥുന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു.ചോദ്യം ചെയ്യലിന് ഹാജരാവാൻ താരത്തിന് നോട്ടീസ് അയച്ച വിവരം ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടിൽ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കേസിൽ അന്വേഷണവിധേയനാകുന്ന ആദ്യ അന്താരാഷ്ട്ര താരമാണ് അഭിമന്യു മിഥുൻ. ടീം ഇന്ത്യക്കായി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് പേസറായ താരം. കർണാടക പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ഷിമോഗ ലയൺസ് ക്യാപ്റ്റനായിരുന്നു മിഥുൻ. മൽനാട് ഗ്ലാഡിയേറ്റേർസിനായി കെപിഎല്ലിൽ അരങ്ങേറിയ മിഥുൻ പിന്നീട് ബിജാപൂർ ബിൽസ് ടീമിനായും കളിച്ചു. മുഷ്താഖ് അലി ടി20 മത്സരങ്ങൾക്കായി കർണാടക ടീമിനൊപ്പം സൂറത്തിലാണ് മിഥുൻ ഇപ്പോഴുള്ളത്.

Stories you may Like

കേസിൽ പ്രത്യേക അന്വേഷണ സംഘം ജൂലൈക്ക് ശേഷം എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെലഗാവി പാന്തേർസ് ഉടമ അലി അസ്ഫാക് താരയാണ് പിടിയിലായവരിൽ ഒരാൾ. രണ്ട് കർണാടക രഞ്ജി താരങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സി എം ഗൗതം, സിപിന്നർ അബ്രാർ കാസി എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP