Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ 'ചക്രവർത്തി' ആയതോടെ കൊൽക്കത്ത വീണ്ടും പ്ലേ ഓഫ് റെയ്‌സിൽ; ഡൽഹിക്കെതിരെ സുഖകരമായ 59 റൺസ് വിജയം; നിതീഷ്-നരെയ്ൻ കൂട്ടുകെട്ട് നേടിയ മികച്ച സ്‌കോർ റൈഡേഴ്‌സിന് തുണയായപ്പോൾ തുടക്കത്തിലെ തകർന്ന ക്യാപിറ്റൽസ് പാഴാക്കിയത് ഒന്നാമത് എത്താനുള്ള അവസരം

അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ 'ചക്രവർത്തി' ആയതോടെ കൊൽക്കത്ത വീണ്ടും പ്ലേ ഓഫ് റെയ്‌സിൽ; ഡൽഹിക്കെതിരെ സുഖകരമായ 59 റൺസ് വിജയം; നിതീഷ്-നരെയ്ൻ കൂട്ടുകെട്ട് നേടിയ മികച്ച സ്‌കോർ റൈഡേഴ്‌സിന് തുണയായപ്പോൾ തുടക്കത്തിലെ തകർന്ന ക്യാപിറ്റൽസ് പാഴാക്കിയത് ഒന്നാമത് എത്താനുള്ള അവസരം

മറുനാടൻ ഡെസ്‌ക്‌

അബുദബി: ഒയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും പ്ലേ ഓഫ് റേസിലേക്ക് കയറി. ഡൽഹി ക്യാപിറ്റൽസിനെതിരെ സുഖകരമായ 59 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. നിതീഷ് റാണയാണ് ടോപ് സ്‌കോറർ. കെകെആർ ഇന്നിങ്‌സ ഓപ്പൺ ചെയ്ത് നിതീഷ് 53 പന്തിൽ 81 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് മോശം തുടക്കമായിരുന്നു. ഓപ്പണർ അജിൻക്യ രഹാനെ ആദ്യ പന്തിൽ തന്നെ പുറത്ത്. മധ്യനിര തകർന്നതോടെ കളി കൈയിൽ നിന്ന് വഴുതി. പിന്നാലെ ആറ് റൺസെടുത്ത ശിഖർ ധവാനെയും കമ്മിൻസ് മടക്കി അയച്ചു. ഇതോടെ പ്രതിരോധത്തിലായ ഡൽഹിയെ നായകൻ ശ്രേയസ് അയ്യർ ഋഷഭ് പന്തിനെ കൂട്ട് പിടിച്ച് മുന്നോട് നയിച്ചു. എന്നാൽ ഡൽഹി 76 റൺസിൽ എത്തിയപ്പോൾ പന്തിനെ ചക്രവർത്തി വീഴ്‌ത്തി. 33 പന്തിൽ 27 റൺസായിരുന്നു പന്തിന്റെ നേട്ടം. പിന്നീട് ഹെറ്റ്മയറെയും(10) ചക്രവർത്തി പവലിയൻ കയറ്റി. തൊട്ടടുത്ത പന്തിൽ അയ്യരെയും ചക്രവർത്തി വീഴ്‌ത്തി. ഇതോടെ ഡൽഹിയുടെ പതനം പൂർത്തിയാകുകയായിരുന്നു. 38 പന്തിൽ 47 റൺസായിരുന്നു അയ്യരുടെ നേട്ടം. വരുൺച്ക്രവർത്തി അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. പാക് കമ്മിങ്‌സിന് മൂന്നു വിക്കറ്റും. 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ ഡൽഹി ഇന്നിങ്‌സ് അവസാനിച്ചു.

നിതീഷ് റാണ-സുനിൽ നരെയ്ൻ കൂട്ടുക്കെട്ടാണ് കോൽക്കത്തയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.\കോൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ ബാറ്റ്‌സ്മാൻ നിതീഷ് റാണ 53 പന്തിൽ നിന്ന് 81 റൺസ് നേടി. 13 ഫോറും ഒരു സിക്‌സും അടങ്ങിയതാണ് റാണയുടെ തകർപ്പൻ ഇന്നിങ്‌സ്. സുനിൽ നരെയ്ൻ 32 പന്തിൽ 64 റൺസ് നേടി. ആറ് ഫോറും നാല് സിക്‌സും സഹിതമാണ് നരെയ്ൻ അർധ സെഞ്ചുറി നേടിയത്. 42 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കോൽക്കത്തയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത് നിതീഷ് റാണ-സുനിൽ നരെയ്ൻ സഖ്യമാണ്.

ഈ സീസണിൽ 11 മത്സരങ്ങളിൽ കൊൽക്കത്തയുടെ ആറാമത്തെ വിജയമാണിത്. 11 മത്സരങ്ങളിൽ ഡൽഹിയുടെ നാലാം തോൽവിയും. ഇതോടെ 12 പോയിന്റുകളുമായി കൊൽക്കത്ത നാലാം സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ഡൽഹിയാകട്ടെ, ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം പാഴാക്കി 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. മംബൈ, ബാംഗ്ലൂർ ടീമുകൾക്കും 14 പോയിന്റ് വീതമാണെങ്കിലും റൺറേറ്റിന്റെ മികവിൽ മുംബൈയാണ് മുന്നിൽ. ബാംഗ്ലൂർ മൂന്നാമതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP