Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്‌ലിക്കു സ്വന്തം; ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു കൂറ്റൻ സ്‌കോർ; അജിൻക്യ രഹാനെയ്ക്കും സെഞ്ച്വറി

രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്‌ലിക്കു സ്വന്തം; ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു കൂറ്റൻ സ്‌കോർ; അജിൻക്യ രഹാനെയ്ക്കും സെഞ്ച്വറി

ഇൻഡോർ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഡബിൾ സെഞ്ച്വറിയുടെ കരുത്തിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു കൂറ്റൻ സ്‌കോർ. കോഹ്‌ലിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ രണ്ടാം ദിനം അഞ്ചിന് 557 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 28 റൺസ് എടുത്തു.

366 പന്തിൽ 20 ഫോറിന്റെ അകമ്പടിയോടെ 211 റൺസ് എടുത്താണു കോഹ്‌ലി പുറത്തായത്. നായകനു പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന അജിൻക്യ രഹാനെ 188 റൺസെടുത്തു. 381 പന്തു കളിച്ച രഹാനെ 18 ഫോറും നാലു സിക്‌സുമടിച്ചാണു പുറത്തായത്.

ഇരുവരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 365 റൺസാണു കൂട്ടച്ചേർത്തത്. പിന്നീടു വന്ന രോഹിത് ശർമ പുറത്താകാതെ 63 പന്തിൽ 51 റൺസെടുത്തതോടെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ കോഹ്‌ലി തീരുമാനിക്കുകയായിരുന്നു. രണ്ടു സിക്‌സും മൂന്നു ഫോറും ഉൾപ്പെടെയാണു രോഹിത് 51 റൺസെടുത്തത്.

രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിനും ഈ മത്സരത്തിലെ ഇന്നിങ്‌സോടെ വിരാട് കോഹ്‌ലി അർഹനായി. വെസ്റ്റ് ഇൻഡീസിനെതിരെ കഴിഞ്ഞ ജൂലൈയിൽ വിരാട് ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP