Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരമ്പര തോൽവിയുമായി വിൻഡീസ് മടങ്ങി; പ്രതിഫലതർക്കമുയർത്തി മടങ്ങിയ കരീബിയൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കും

പരമ്പര തോൽവിയുമായി വിൻഡീസ് മടങ്ങി; പ്രതിഫലതർക്കമുയർത്തി മടങ്ങിയ കരീബിയൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കും

ധർമ്മശാല : അവസാന മത്സരമെന്ന് പ്രഖ്യാപിച്ച് കളിത്തിലിറങ്ങിയ വിൻഡീസ് ടീമിനെ ഇന്ത്യ കെട്ടുകെട്ടിച്ചു. വിരാട് കോഹ്‌ലി തന്റെ 20-ാം സെഞ്ചുറിയുമായി മുന്നിൽ നിന്നു ബാറ്റേന്തിയ മത്സരത്തിൽ ഇന്ത്യക്ക് 59 റൺസ് വിജയം.  നാലാം ഏകദിനത്തോടെ വിൻഡീസ് ഇന്ത്യൻ പര്യടനം അവസാനിപ്പിച്ചു.  ഇതോടെ അഞ്ചു മത്സര പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി.

പ്രതിഫലതർക്കത്തെ തുടർന്നാണ് പരമ്പര പാതിവഴിക്ക് ഉപേക്ഷിച്ച് വിൻഡീസ് മടങ്ങുന്നത്. കളിക്കാലും വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് ബോർഡും തമ്മിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇതോടെ പ്രതിസന്ധി രൂക്ഷമായി. വിൻഡീസ് കളിക്കാർക്കെതിരെ നടപടി എടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ ഇന്ത്യ സമ്മർദ്ദം ചെലുത്തു. ഐപിഎല്ലിൽ നിന്ന് കരീബിയൻ താരങ്ങളെ മാറ്റി നിർത്താനും നീക്കമുണ്ട്.

ധർമ്മശാലയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ  വിരാട് കൊഹ്‌ലിയുടെ (127) തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 330/6 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ വിൻഡീസ്  271 റൺസിന് എല്ലാവരും പുറത്തായി കോഹ്‌ലിയാണ് മാൻ ഓഫ് ദ മാച്ച്. വിൻഡീസിനുവേണ്ടി സാമുവൽസ് (112) സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ ജയം തടയാൻ സാധിച്ചില്ല. പരമ്പരയിൽ രണ്ട് സെഞ്ചുറി നേടിയ സാമുവൽസാണ് മാൻ ഓഫ് ദ സീരീസ്.

വ്യക്തിഗത സ്‌കോർ 17ൽ നിൽക്കുമ്പോൾ വിൻഡീസിനെതിരേ കോഹ്‌ലി 1000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടു. ഇന്ത്യ-വിൻഡീസ് പരമ്പരകളിൽ നിന്നായി യുവതാരത്തിനിപ്പോൾ 1110 റൺസ് ഉണ്ട്്. 1573 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കർ, 1357 റൺസ് നേടിയ വിൻഡീസിന്റെ ഹെയ്ൻസ് എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. രാഹുൽ ദ്രാവിഡ്, ഗാംഗുലി എന്നീ ഇന്ത്യൻ താരങ്ങൾ മാത്രമാണ് സച്ചിനു പുറമേ ഈ നേട്ടത്തിലെത്തിയത്. അതേസമയം, സാമുവൽസ് അടക്കം എട്ട് വിൻഡീസ് താരങ്ങൾ ഇന്ത്യക്കെതിരേ 1000 റൺസിലധികം നേടിയിട്ടുണ്ട്.

കോഹ്‌ലിക്ക് മികച്ച പിന്തുണയുമായി അജിങ്ക്യ രഹാനെ (68), സുരേഷ് റെയ്‌ന (71) എന്നിവരും തിളങ്ങി. 40 റൺസ് നേടിയ ഡാരൻ ബ്രാവോയും 46 റൺസ് നേടിയ ആന്ദ്രേ റസലും മാത്രമാണ് സാമുവൽസൊഴികേ വിൻഡീസ് ഇന്നിങ്‌സിൽ തിളങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP