Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ദ്രാവിഡിന് ശേഷം ഏകദിനങ്ങളിൽ ഏഷ്യക്ക് പുറത്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സമാൻ: നേട്ടം കൈവരിച്ചത് ന്യൂസിലന്റിനെതിരായി മൂന്നാം ഏകദിനത്തിൽ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി രാഹുൽ

രാഹുൽ ദ്രാവിഡിന് ശേഷം ഏകദിനങ്ങളിൽ ഏഷ്യക്ക് പുറത്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സമാൻ: നേട്ടം കൈവരിച്ചത് ന്യൂസിലന്റിനെതിരായി മൂന്നാം ഏകദിനത്തിൽ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

മൗണ്ട് മൗംഗനൂയി: ഏകദിനങ്ങളിൽ ഏഷ്യക്ക് പുറത്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി കെഎൽ രാഹുൽ. മുൻ നായകൻ രാഹുൽ ദ്രാവിഡാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ആദ്യ ബാറ്റ്‌സ്മാൻ. ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയപ്പോഴാണ് രാഹുൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഏകദിനത്തിൽ രാഹുലിന്റെ നാലാം സെഞ്ച്വറിയാണിത്. മൂന്നാം ഏകദിനത്തിൽ രാഹുൽ 113 പന്തിൽ നിന്ന് 112 റൺസെടുത്താണ് പുറത്തായത്. ലിമിറ്റഡ് ഓവറിൽ തന്റെ മിന്നുന്ന ഫോം തുടരുകയാണ് ഇന്ത്യൻ താരം. 1999 ഇംഗ്ലണ്ട് ലോകകപ്പിൽ ശ്രീലങ്കക്കെതിരെ രാഹുൽ ദ്രാവിഡ് 145 റൺസ് നേടിയിരുന്നു. നേരത്തെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി നേടിയ 95 റൺസായിരുന്നു ഏഷ്യക്ക് പുറത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ രണ്ടാമത്തെ ഉയർന്ന സ്‌കോർ.

ന്യൂസിലന്റിൽ അഞ്ചാമതോ അതിന് താഴെയോ ഇറങ്ങി ന്യൂസിലന്റിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രാഹുൽ. 2017ൽ ഇംഗ്ലണ്ടിനെതിരെ അഞ്ചാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടിയ ധോണിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ കൂടിയാണ് രാഹുൽ. അതേസമയം, ട്വന്റി 20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് ഏകദിന പരമ്പര തൂത്തുവാരി ന്യൂസീലൻഡ് ഇന്ത്യയോട് പകരം വീട്ടിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ അഞ്ചു വിക്കറ്റ് ജയത്തോടെയാണ് കിവീസ് മുന്നേറുന്നത്.

ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഒരു ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങുന്നത് 1989-ന് ശേഷം ഇതാദ്യമായാണ്. അതായത് 31 വർഷത്തിനിടെ ആദ്യമാണ്. 1988-89ൽ നടന്ന ഏകദിന പരമ്പര 5-0ന് തൂത്തുവാരിയ വെസ്റ്റിൻഡീസാണ് ഇതിനു മുമ്പ് ഇന്ത്യയെ ഒരു പരമ്പരയിൽ സമ്പൂർണമായി പരാജയപ്പെടുത്തിയത്.

ഏകദിന പരമ്പരകളിൽ ഇന്ത്യയുടെ സമ്പൂർണ പരാജയങ്ങൾ

0-5 വെസ്റ്റിൻഡീസ് - 1983/84

0-5 വെസ്റ്റിൻഡീസ് - 1988/89

0-4 ദക്ഷിണാഫ്രിക്ക - 2006-07 (പരമ്പരയിലെ ഒരു മത്സരം ഉപേക്ഷിച്ചിരുന്നു)

0-3 ന്യൂസീലൻഡ് 2019/20

മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 47.1 ഓവറിൽ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഹെന്റി നിക്കോൾസ്, മാർട്ടിൻ ഗപ്റ്റിൽ, കോളിൻ ഡെ ഗ്രാൻഡ്ഹോം എന്നിവരുടെ ഇന്നിങ്സുകളാണ് കിവീസിന്റെ ജയത്തിൽ നിർണായകമായത്. 103 പന്തുകൾ നേരിട്ട നിക്കോൾസ് ഒമ്പത് ബൗണ്ടറികളോടെ 80 റൺസെടുത്തു. പരമ്പരയിൽ നിക്കോൾസിന്റെ രണ്ടാമത്തെ അർധ സെഞ്ചുറിയായിരുന്നു ഇത്. മറുവശത്ത് തകർത്തടിച്ച ഗപ്റ്റിൽ 46 പന്തിൽ നിന്ന് നാലു സിക്സും ആറ് ഫോറുമടക്കം 66 റൺസെടുത്തു. 28 പന്തിൽ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 58 റൺസെടുത്ത കോളിൻ ഡെ ഗ്രാൻഡ്ഹോം കിവീസ് ജയം വേഗത്തിലാക്കി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP