Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ `ചൈനമാൻ` ജിയാസിനെ കേരളം പ്രയോജനപ്പെടുത്തുമോ? ജസ്റ്റിൻ ലാംഗർ കണ്ട മികവ് തിരിച്ചറിഞ്ഞ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുപ്പിച്ച് ഡേവ് വാട്‌മോർ; സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതെ ജിയാസ്; ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള പരിശീലനവും കേരള ക്യാമ്പും ഗുണം ചെയ്തത് പൂജ ക്രിക്കറ്റിൽ; സീസണിലെ ആദ്യ മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും തിളങ്ങി കോഴിക്കോടുകാരൻ

ഒടുവിൽ `ചൈനമാൻ` ജിയാസിനെ കേരളം പ്രയോജനപ്പെടുത്തുമോ? ജസ്റ്റിൻ ലാംഗർ കണ്ട മികവ് തിരിച്ചറിഞ്ഞ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുപ്പിച്ച് ഡേവ് വാട്‌മോർ; സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതെ ജിയാസ്; ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള പരിശീലനവും കേരള ക്യാമ്പും ഗുണം ചെയ്തത് പൂജ ക്രിക്കറ്റിൽ; സീസണിലെ ആദ്യ മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും തിളങ്ങി കോഴിക്കോടുകാരൻ

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളികൾക്ക് അത്ര പരിചിതനല്ലെങ്കിലും ഓസ്‌ട്രേലിയൻ ടീമിന് നന്നായി അറിയാം കോഴിക്കോടുകാരനായ കെകെ ജിയാസിനെ. നമ്മുടെ കോഴിക്കോടുകാരൻ ചൈനമാൻ സ്പിന്നർ ജിയാസിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. സ്പിൻ ബൗളിങിനെ നേരിടുന്നതിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ടീം ദുബായിയിലേക്ക് വിളിച്ച് വരുത്തുകയും പിന്നീട് ലോകകപ്പ് വരെ എല്ലാ പര്യടനത്തിലും ഒപ്പം കൂട്ടാൻ തീരുമാനിക്കുകയും ചെയ്ത കെകെ ജിയാസിന് ഒടുവിൽ നാട്ടിലും നല്ല കാലം വരുന്നു. ഇന്ത്യക്കാരും മലയാളികളും കാണാതെപോയ മികവ് ജസസ്റ്റിൻ ലാംഗറും കൂട്ടരും കണ്ടതിന് പിന്നാലെയാണ് ജിയാസിനെ ലോകപ്പ് വരെ സഹകരിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ നാട്ടിലെത്തിയ ജിയാസിനെ കേരള രഞ്ജി ടീം പരിശീലകനായ ഡേവ് വാട്‌മോർ വിളിച്ച് വരുത്തിയിരുന്നു.

മൂന്ന് ദിവസം വാട്‌മോറിനൊപ്പം ക്യാമ്പിൽ പങ്കെടുത്ത ജിയാസ് പൂജാ ക്രിക്കറ്റിലെ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം നടത്തുകയും ചെയതു. അതും ബാറ്റിങ്ങിലും ബൗളിങ്ങിലും. മാസ്റ്റേഴ്‌സ് റോയൽ സെഞ്ച്വറിയൻ ക്ലബ്ബിന് വേണ്ടി 9 ഒവറിൽ ഒരു മെയ്ഡിൻ ഉൾപ്പടെ 38 റൺസ് വഴങ്ങി 4 വിക്കറ്റാണ് ഈ ചൈനമാൻ സ്വന്തമാക്കിയത്. 34 റൺസ് നേടി ടീം സ്‌കോർ 200 കടത്തുന്നതിലും താരം നിർണായക പങ്ക് വഹിച്ചു.

ഓസ്‌ട്രേലിയൻ ടീമുമൊത്തുള്ള പരിശീലനവും പിന്നീട് നാട്ടിൽ തിരിച്ചെത്തി രഞ്ജി ടീം പരിശീലകനൊപ്പമുള്ള ക്യാമ്പും തനിക്ക് വലിയ ഗുണം ചെയ്തുവെന്നാണ് താരത്തിന്റെ പക്ഷം. അത് തന്നെയാണ് പൂജ ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ തന്നെ മികവ് കാട്ടാനുള്ള ആത്മവിശ്വാസം നൽകിയത് എന്നും താരം പറയുന്നു. തനിക്ക് മാസ്റ്റേഴ്‌സ് ക്ലബ്ബ് തരുന്ന പിന്തുണയാണ് എല്ലാത്തിനും അടിസ്ഥാനമെന്ന് ഒരിക്കൽ കൂടി പറയുകയാണ് ജിയാസ്.

അങ്ങനെ തീർത്തും വ്യത്യസ്തമായ പരിശീലന അനുഭവം ജിയാസിന് കിട്ടുന്നു. ഓരോ ദിവസവും തന്റെ കരിയറിന് ഗുണകരമാകുന്ന നിമിഷങ്ങളാണിവയെന്ന് ജിയാസ് തിരിച്ചറിയുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്.

ഈ വർഷമാദ്യം ഇന്ത്യൻ പര്യടനം നടത്തിയ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിനെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർത്തെറിഞ്ഞ കുൽദിപിന്റെ നാല് വിക്കറ്റ് നേട്ടമാണ് അന്ന് ടെസ്റ്റ് പരമ്പര തന്നെ ഓസിസിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കുൽദീപ് എറിയുന്ന പന്തുകളുടെ ഗതി മനസ്സിലാക്കാതെ ബാറ്റ്‌സ്മാന്മാർ വലയുകയാണ്. ഇന്നലെ രണ്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചുവെങ്കിലും ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്വെൽ തുടർച്ചയായി മൂന്ന് സിക്‌സറുകൾ കുൽദീപിനെ പറത്തിയിരുന്നു. കുൽദീപിനെ പോലെ പന്തെറിയുന്ന ഒരാൾ്‌ക്കെതിരെ പരിശീലനം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് അന്ന് പറഞ്ഞിരുന്നു.

എറണാകുളം മാസ്റ്റേഴ്സ് റോയൽ സെഞ്ച്വറിയൻ സിസിയിലാണ് ഇപ്പോൾ ജിയാസ് കളിക്കുന്നത്.ഡയറക്ടർ എബിൻ വർഗ്ഗീസ് കോച്ച് റാം മോഹൻ എന്നിവർ തനിക്ക് മികച്ച പിന്തുണ നൽകുന്നുവെന്നും ജിയാസ് മറുനാടനോട് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP