Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പയറിന്റെ താക്കീതിൽ പ്രതിഷേധിച്ച് വായിൽ സെലോടേപ്പ് ഒട്ടിച്ച് പൊള്ളാർഡ് ഗ്രൗണ്ടിലിറങ്ങി; പൊട്ടിച്ചിരിച്ച് ജോണ്ടി റോഡ്‌സും റിക്കി പോണ്ടിങ്ങും

അമ്പയറിന്റെ താക്കീതിൽ പ്രതിഷേധിച്ച് വായിൽ സെലോടേപ്പ് ഒട്ടിച്ച് പൊള്ളാർഡ് ഗ്രൗണ്ടിലിറങ്ങി; പൊട്ടിച്ചിരിച്ച് ജോണ്ടി റോഡ്‌സും റിക്കി പോണ്ടിങ്ങും

ബംഗളൂരു: വെസ്റ്റ് ഇൻഡീസ് താരങ്ങൾ അങ്ങനെയാണ്. ആഹ്ലാദമായാലും പ്രതിഷേധമായാലും അത് പ്രകടിപ്പിക്കാൻ അവർക്ക് അവരുടേതായ രീതികളുണ്ട്. കഴിഞ്ഞ ദിവസം ഐപിഎലിൽ നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെ ഇത്തരത്തിൽ ഒരു പ്രതിഷേധ പ്രകടനം ഏവരെയും പൊട്ടിച്ചിരിപ്പിച്ചു.

മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റ് ഇൻഡീസ് താരം കെയ്‌റോൺ പൊള്ളാർഡാണ് പ്രതിഷേധത്തിന് പുത്തൻ രീതി ഗ്രൗണ്ടിൽ അവതരിപ്പിച്ചത്. മത്സരത്തിനിടെ അമ്പയർ താക്കീത് ചെയ്തതിൽ പ്രതിഷേധിച്ചാണ് പൊള്ളാർഡ് വായിൽ സെല്ലോ ടേപ്പ് ഒട്ടിച്ചത്.

ക്രിസ് ഗെയിലിനെ വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കാൻ പൊള്ളാർഡ് ശ്രമിച്ചിരുന്നു. ഇത് അമ്പയർ തടഞ്ഞു. ഇതെത്തുടർന്നാണ് പൊള്ളാർഡ് പ്രതിഷേധിച്ചത്.

ക്രിസ് ഗെയിൽ ക്രീസിൽ നിന്നപ്പോഴാണ് പൊള്ളാർഡ് ഗെയിലിനെ വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ ചെറിയ വാഗ്വാദവും ഉണ്ടായി. ഇതിനെ തുടർന്നാണ് അമ്പയർ റിച്ചാർഡ് ഇല്ലിങ്‌വർത്ത് പൊള്ളാർഡിന് താക്കീത് നൽകിയത്. ഇതിൽ കുപിതനായ പൊള്ളാർഡ് വായിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് പ്രതിഷേധിക്കുകയായിരുന്നു.

എന്നാൽ, പൊള്ളാർഡിന്റെ കൗതുകകരമായ പ്രതിഷേധം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികൾക്കും താരങ്ങൾക്കും രസകരമായ അനുഭവമായി തീർന്നു. മുംബൈ ഇന്ത്യൻസിന്റെ പരിശീലകരായ റിക്കി പോണ്ടിങ്, ജോണ്ടി റോഡ്‌സ്, റോബിൻ സിങ് തുടങ്ങിയവർ പൊള്ളർഡിന്റെ പ്രതിഷേധത്തിൽ പൊട്ടിച്ചിരിക്കുകയായിരുന്നു.

ഇന്ന് നടന്ന ഐ പി ൽ മത്സരത്തിൽ കളിക്കിടെ അനാവശ്യ സംസാരം ഒഴിവാക്കണമെന്ന് """കീറാൻ പൊള്ളാഡിനോട്"" അമ്പയർ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊള്ളാട് ഗ്രൗണ്ടിലേക്ക് വന്നത് അമ്പയർമാരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ..കാണികളും അവിടെയുള്ള മറ്റു ക്രിക്കറ്റ്‌ കളിക്കാരെയും ഒരുപാട് ചിരി തോന്നിപ്പിച്ച ആ രംഗം പേടിക്കണ്ട ഓടിക്കോ യുടെ പ്രേഷകർക്ക് വേണ്ടി ഞാൻ പോസ്റ്റ്‌ ചെയ്യുന്നു ...കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യുക .. --->www.facebook.com/PetikkantaOtikkea

Posted by പേടിക്കണ്ട ഓടിക്കോ on Sunday, 19 April 2015

എന്നാൽ, മത്സരത്തിനിടെ താനും ക്രിസ് ഗെയ്‌ലും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊള്ളാർഡ് പിന്നീട് ട്വിറ്ററിൽ കുറിച്ചു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് പൊള്ളാർഡ് കുറെ ഓവറുകൾ ഫീൽഡ് ചെയ്തത് വിവാദമായതോടെയാണ് പൊള്ളാർഡ് വിശദീകരണവുമായി രംഗത്തെത്തിയത്. 'വെറുതെ മാദ്ധ്യമങ്ങൾ പറയുന്ന കഥകൾ വിശ്വസിക്കരുത്. താൻ തെറ്റു ചെയ്‌തെങ്കിൽ അത് സമ്മതിക്കും. എന്നാൽ അനാവശ്യമായി തന്റെ മേൽ കുതിര കയറാൻ വരരുത്. താൻ ഇവിടെ വന്നത് ക്രിക്കറ്റ് ആസ്വദിക്കാനാണ്. മുംബൈ ഇന്ത്യൻസ് ജയിക്കാൻ വേണ്ടി 100 ശതമാനം നൽകുന്നുണ്ട്'- പൊള്ളാർഡ് പറഞ്ഞു.

നേരത്തെ പൊള്ളാർഡിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഹർഭജൻ സിംഗും രംഗത്തെത്തിയിരുന്നു. 'ഇതിൽ തെറ്റായി ഒന്നുമില്ല. പൊള്ളാർഡിനോട് മിണ്ടാതിരിക്കാനാണ് അംപയർ പറഞ്ഞത്. അത് അനുസരിച്ച് പൊള്ളാർഡ് വായ മൂടി വച്ചു. വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് പരസ്പരം ഇടപെടുന്നതിൽ അവരുടേതായ രീതിയുണ്ട്. ഐ പി എൽ അത് നന്നായി ആസ്വദിക്കുന്നുണ്ട്'- ഭാജി പറഞ്ഞു.

ആവേശകരമായ മത്സരത്തിൽ ആർസിബിയെ മുംബൈ ഇന്ത്യൻസ് 18 റണ്ണിന് തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴിന് 209 റൺ നേടി. ആർസിബിക്ക് 20 ഓവറിൽ ഏഴിന് 191 റൺ നേടാനേ കഴിഞ്ഞുള്ളൂ. സീസണിൽ മുംബൈയുടെ ആദ്യ ജയമാണ് ആർസിബിക്കെതിരെ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP