Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രഞ്ജിട്രോഫി മത്സരത്തിൽ സഞ്ജു സാംസണിന് വീണ്ടും സെഞ്ച്വറി; സൗരാഷ്ട്രയ്‌ക്കെതിരായ മത്സരം ആവേശകരമായ അന്ത്യത്തിലേയ്ക്ക്; ഒരു ദിനം ശേഷിക്കെ സൗരാഷ്ട്രയ്ക്കു ജയിക്കാൻ 375 റൺസ് വേണം; കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാൻ വിജയം അനിവാര്യം

രഞ്ജിട്രോഫി മത്സരത്തിൽ സഞ്ജു സാംസണിന് വീണ്ടും സെഞ്ച്വറി; സൗരാഷ്ട്രയ്‌ക്കെതിരായ മത്സരം ആവേശകരമായ അന്ത്യത്തിലേയ്ക്ക്; ഒരു ദിനം ശേഷിക്കെ സൗരാഷ്ട്രയ്ക്കു ജയിക്കാൻ 375 റൺസ് വേണം; കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാൻ വിജയം അനിവാര്യം

തിരുവനന്തപുരം: സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ മൂന്നാം ദിനത്തിൽ സഞ്ജു സാംസന്റെ സെഞ്ചുറിയുടെ കരുത്തിൽ കേരളം ശക്തമായ നിലയിൽ. നിർണായക മൽസരത്തിൽ സൗരാഷ്ട്രയോട് ഏഴു റൺസ് ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ചു. ആറിന് 411 റൺസ് എന്ന ശക്തമായ നിലയിൽ ഡിക്ലയർ ചെയ്തു. സഞ്ജുവിന്റെ സെഞ്ചുറിയാണ് കേരളാ ഇന്നിങ്‌സിലെ ഹൈലൈറ്റ്.

180 പന്തുകൾ നേരിട്ട സഞ്ജു 16 ഫോറും എട്ടു സിക്‌സറും ഉൾപ്പെടെ 175 റൺസെടുത്ത് പുറത്തായി. 97.22 ആണ് സഞ്ജുവിന്റെ ശരാശരി. 81 റൺസെടുത്ത കെ.ബി.അരുൺ കാർത്തിക്കാണ് സഞ്ജുവിന് പിന്തുണ നൽകിയത്. 21 പന്തിൽ മൂന്നു സിക്‌സർ ഉൾപ്പെടെ 34 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു.

405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. ഒരു ദിനം മാത്രം ശേഷിക്കെ സൗരാഷ്ട്രയ്ക്കു ജയിക്കാൻ 375 റൺസ് കൂടി വേണം.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സൗരാഷ്ട്രയ്‌ക്കെതിരെ വിജയിച്ചാൽ മാത്രമേ മൂന്നാം സ്ഥാനക്കാരായ കേരളത്തിന് നോക്കൗണ്ട് ഘട്ടത്തിലേക്കു മുന്നേറാനാകൂ. ഒരു വിക്കറ്റിന് 69 റൺസ് എന്ന നിലയിലാണ് കേരളം ഞായറാഴ്ച ബാറ്റിങ് പുനരാരംഭിച്ചത്. ജലജ് സക്‌സേന, രോഹൻ പ്രേം എന്നിവർ 44 റൺസ് വീതമെടുത്തു പുറത്തായി.

നേരത്തേ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 225 പിന്തുടർന്ന സൗരാഷ്ട്ര 232 റൺസിനു പുറത്തായിരുന്നു. റോബിൻ ഉത്തപ്പയാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറർ 86 റൺസ്. 43 റൺസ് മാത്രം വഴങ്ങി കേരളത്തിനുവേണ്ടി സിജോമോൻ ജോസഫ് നാലു വിക്കറ്റ് വീഴ്‌ത്തി. 36 റൺസ് വഴങ്ങി ബേസിൽ തമ്പി മൂന്നു വിക്കറ്റ് വീഴ്‌ത്തി. കെ.സി.അക്ഷയ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP