Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കൂച്ച് ബിഹാർ ട്രോഫി: കേരള - മഹാരാഷ്ട്ര ക്വാർട്ടർ ഫൈനൽ നാളെ മുതൽ; വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഫോമിൽ പ്രതീക്ഷയർപ്പിച്ച് കേരളം

കൂച്ച് ബിഹാർ ട്രോഫി: കേരള - മഹാരാഷ്ട്ര ക്വാർട്ടർ ഫൈനൽ നാളെ മുതൽ; വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഫോമിൽ പ്രതീക്ഷയർപ്പിച്ച് കേരളം

സ്പോർട്സ് ഡെസ്‌ക്

അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരള- മഹാരാഷ്ട്ര മത്സരം തിങ്കളാഴ്‌ച്ച മുതൽ ആരംഭിക്കും. ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ രാവിലെ 9 മുതലാണ് മത്സരം. എലൈറ്റ് ഗ്രൂപ്പ് സിയിൽ 35 പോയിന്റ് നേടിയാണ് കേരളം ക്വാർട്ടർ ഫൈനലിലെത്തിയത്. 7 മത്സരങ്ങളിൽ നാലെണ്ണം കേരളം വിജയിച്ചപ്പോൾ 3 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് മത്സരങ്ങളിൽ 1130 റൺസ് നേടിയ കേരളത്തിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് കൂച്ച് ബിഹാർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ്. ഈ സീസണിൽ ഒരു ട്രിപ്പിൾ സെഞ്ച്വറിക്ക് (302 നോട്ടൗട്ട്) പുറമെ 3 സെഞ്ച്വറികളും 6 അർദ്ധ സെഞ്ച്വറികളും നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP