Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഞ്ജി ട്രോഫി: കേരളം നാളെ തമിഴ്‌നാടിനെതിരെ; പോയിന്റ് പട്ടികയിൽ 13 പോയിന്റുമായി കേരളം രണ്ടാമത്

രഞ്ജി ട്രോഫി: കേരളം നാളെ തമിഴ്‌നാടിനെതിരെ; പോയിന്റ് പട്ടികയിൽ 13 പോയിന്റുമായി കേരളം രണ്ടാമത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ വ്യാഴാഴ്‌ച്ച കേരളം തമിഴ് നാടിനെതിരെ. ചെന്നൈ എം. എ ചിദംബരം സ്റ്റേഡിയത്തിൽ രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഈ സീസണിലെ കേരളത്തിന്റെ 5ാമത്തെ മത്സരമാണിത്. 4 മത്സരങ്ങളിൽ നിന്നായി 13 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് കേരളം. 16 പോയിന്റുള്ള ഗുജറാത്താണ് ഗ്രൂപ്പിൽ ഒന്നാമത്. ആദ്യ മത്സരത്തിൽ ഹൈദരാബാദുമായി സമനിലയും അവസാന മത്സരത്തിൽ മദ്ധ്യപ്രദേശനെതിരെ പരാജയപ്പെടുകയും ചെയ്യ്ത കേരളം ആന്ധ്രക്കെതിരെയും ബംഗാളിനെതിരെയും മികച്ച വിജയം നേടിയിരുന്നു.അടുത്ത മത്സരത്തിൽ കേരളത്തിന്റെ എതിരാളികളായ തമിഴ്‌നാട് ഗ്രൂപ്പിൽ 11ാം സ്ഥാനത്താണ്.

കേരള ടീം:

സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, കെ.ബി. അരു കാർത്തിക്, രോഹൻ പ്രേം, സഞ്ജു വിശ്വനാഥ്, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, അക്ഷയ്.കെ.സി, സന്ദീപ് വാര്യർ, നിദീഷ്.എം.ഡി., ബേസിൽ തമ്പി, രാഹുൽ.പി, വിനൂപ് എസ്.മനോഹരൻ, വിനോദ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP