Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ഗുജറാത്ത് രഞ്ജി ക്വാർട്ടർ ആവേശകരമായ അന്ത്യത്തിലേക്ക്; ബാറ്റ്‌സ്മാന്മാരുടെ ശവപറമ്പായി വയനാട് കൃഷ്ണഗിരി സ്റ്റേഡിയം; രണ്ട് ദിവസം കൊണ്ട് വീണത് 29 വിക്കറ്റുകൾ; ഗുജറാത്തിന് വിജയ ലക്ഷ്യം 195 റൺസ്; എറിഞ്ഞിട്ട് സെമി കാണാൻ കേരളവും; കേരള ക്രിക്കറ്റിന്റെ ചരിത്രം മാറ്റിക്കുറിക്കുന്ന ദിനം നാളെയാകുമോ എന്ന ആകാംഷയിൽ ആരാധകർ

കേരള ഗുജറാത്ത് രഞ്ജി ക്വാർട്ടർ ആവേശകരമായ അന്ത്യത്തിലേക്ക്; ബാറ്റ്‌സ്മാന്മാരുടെ ശവപറമ്പായി വയനാട് കൃഷ്ണഗിരി സ്റ്റേഡിയം; രണ്ട് ദിവസം കൊണ്ട് വീണത് 29 വിക്കറ്റുകൾ; ഗുജറാത്തിന് വിജയ ലക്ഷ്യം 195 റൺസ്; എറിഞ്ഞിട്ട് സെമി കാണാൻ കേരളവും; കേരള ക്രിക്കറ്റിന്റെ ചരിത്രം മാറ്റിക്കുറിക്കുന്ന ദിനം നാളെയാകുമോ എന്ന ആകാംഷയിൽ ആരാധകർ

സ്പോർട്സ് ഡെസ്‌ക്‌

വയനാട്: രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരള ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാമിന്നിങ്‌സിൽ കേരളം 171 റൺസിന് പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്‌സിൽ 23 റൺസ് കേരളം നേടിയിരുന്നു. ഇതോടെ മൂന്ന് ദിവസം ബാക്കി നിൽക്കെ കേരളത്തെ പരാജയപ്പെടുത്തി സെമിയിലെത്താൻ ഗുജറാത്തിന് വേണ്ടത് 195 റൺസാണ്. രണ്ടാമിന്നിങ്‌സിൽ കേരളത്തിന് വേണ്ടി സിജോമോൻ ജോസഫ് (56) ജലജ് സക്‌സേന (44*) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റൻ സച്ചിൻ ബേബി 24 റൺസും നേടി. 5ന് 149 എന്ന നിലയിൽ നിന്നാണ് കേരളം 171 റൺസിന് പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ അക്‌സർ പട്ടേലും കലാരിയയും ചേർന്നാണ് കേരളത്തെ എളുപ്പം പുറത്താക്കിയത്.

വയനാട് പിച്ച് ബാറ്റ്‌സ്മാന്മാരുടെ ശവപറമ്പായപ്പോൾ രണ്ട് ദിനം കൊണ്ട് വീണത് 29 വിക്കറ്റുകളാണ്. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 185ന് മറുപടി നൽകാനെത്തിയ ഗുജറാത്തിന്റെ ഒന്നാമിന്നിങ്‌സ് 162 റൺസിൽ അവസാനിക്കുകയായിരുന്നു. ഗുജറാത്തിന് വേണ്ടി നായകൻ പാർഥിവ് പട്ടേൽ 43 റൺസ് നേടി. 36 റൺസ് നേടി കലാരിയയും മികവ് കാട്ടി. കേരളത്തിന്റെ ഫാസ്റ്റ് ബൗളിങ് കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ഗുജറാത്ത് ബാറ്റ് വച്ച് കീഴടങ്ങി എന്ന് പറയുന്നതാണ് ശരി. സന്ദീപ് വാര്യർ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നിധീഷും ബേസിലും മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി.

പരിക്കേറ്റ സഞ്ചു സാംസൺ പതിനൊന്നാമനായി കേരളത്തിന് വേണ്ടി ബാറ്റിങിന് ഇറങ്ങിയെങ്കിലും 9 പന്തുകളിൽ നിന്ന് റൺസ് ഒന്നും നേടാനും കഴിഞ്ഞില്ല. അത് മാത്രമല്ല കേരളം വിജയിക്കുകയാണെങ്കിൽ സെമി ഫൈനലിന് സഞ്ചു കളിക്കുമോ എന്ന കാര്യവും സംശയമാണ്. ഇതിന് പുറമെ തിരുവനന്തപുരത്ത് 21ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് എ ടീമിനെതിരായ അഞ്ച് മത്സര പരമ്പരയിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതയും മങ്ങി. ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുന്ന സഞ്ചുവിന് ഇത് തിരിച്ചടിയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP