Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ദിവസം ഹിമാചൽ പ്രദേശിന്റെ ചാലഞ്ച് ഏറ്റെടുത്ത് കേരളം; രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയം; കരുത്ത് കാട്ടി വിനൂപും സച്ചിനും സഞ്ജുവും; തുടർച്ചയായി രണ്ടാം വട്ടവും ക്വാർട്ടർ കടന്ന് വാട്‌മോറിന്റെ കുട്ടികൾ

അവസാന ദിവസം ഹിമാചൽ പ്രദേശിന്റെ ചാലഞ്ച് ഏറ്റെടുത്ത് കേരളം; രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയം;  കരുത്ത് കാട്ടി വിനൂപും സച്ചിനും സഞ്ജുവും; തുടർച്ചയായി രണ്ടാം വട്ടവും ക്വാർട്ടർ കടന്ന് വാട്‌മോറിന്റെ കുട്ടികൾ

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യ ഇന്നിങ്‌സിൽ 11 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം വിജയിച്ചത്. 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് വേണ്ടി വിനൂപ് മനോഹരൻ (96), ക്യാപ്റ്റൻ സച്ചിൻ ബേബ് (92) സഞ്ജു സാംസൺ (61*) എന്നിവരുടെ അർധ ശതകങ്ങളാണ് വിജയം എളുപ്പമാക്കിയത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഉള്ള 8 വിക്കറ്റിന് 285 എന്ന സ്‌കോറിൽ ഹിമാചൽ ഡിക്ലയർ ചെയ്യുകയും അവസാന ദിവസം കേരളത്തെ ബാറ്റിങ്ങിന് ക്ഷണിക്കുകയുമായിരുന്നു.

ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത കേരളം ആദ്യം മുതൽ തന്നെ വിജയത്തിനായി പൊരുതി. വിജയത്തോടെ 26 പോയിന്റാണ് കേരളത്തിന് സ്വന്തമായത്. ഇനി മറ്റ് മത്സര ഫലങ്ങൾ കൂടി ആശ്രയിച്ചായിരിക്കും കേരളത്തിന്റെ ക്വാർട്ടര പ്രവേശനം സ്‌കോർ ഹിമാചൽ 297, 2858 കേരളം 286 2995. 297 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം തുടക്കം മുതൽ ആക്രമിക്കുകയായിരുന്നു. വിക്കറ്റുകൾ നഷ്ടമായെങ്കിലും വിനൂപും സച്ചിനും റൺനിരക്ക് താഴാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോവുകയാണ്. രഞ്ജി സീസണിൽ കേരളത്തിന്റെ അവസാന മത്സരമാണിത്.

നേരത്തെ ആദ്യ ഇന്നിങ്സ് ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റൺസെന്ന നിലയിൽ നിന്ന് ഒന്നാം ഇന്നിങ്‌സിൽ കേരളം 286 റൺസിന് ഓൾഔട്ടായിരുന്നു. 18 റൺസിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP