Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർ തോൽവികൾക്ക് ശേഷം രഞ്ജി ട്രോഫിയിൽ ജയിച്ചു കയറി കേരളം; ശക്തരായ ഡൽഹിയെ തറപറ്റിച്ചത് ഇന്നിങ്‌സിനും 27 റൺസിനും; 20 പോയിന്റുമായി കേരളം ഒന്നാമത്; ജലജ് സക്‌സേന കളിയിലെ കേമൻ

തുടർ തോൽവികൾക്ക് ശേഷം രഞ്ജി ട്രോഫിയിൽ ജയിച്ചു കയറി കേരളം; ശക്തരായ ഡൽഹിയെ തറപറ്റിച്ചത് ഇന്നിങ്‌സിനും 27 റൺസിനും; 20 പോയിന്റുമായി കേരളം ഒന്നാമത്; ജലജ് സക്‌സേന കളിയിലെ കേമൻ

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം. ശക്തരായ ഡൽഹിയെ ഇന്നിങ്‌സിനും 27 റൺസിനുമാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 320ന് എതിരെ 139 റൺസിനു പുറത്തായി ഫോളോ ഓൺ വഴങ്ങിയ ഡൽഹിക്ക് രണ്ടാം ഇന്നിങ്‌സിൽ 154 റൺസിന് പുറത്തായി. സ്‌കോർ: കേരളം 320. ഡൽഹി 139, 154 കേരളത്തിന്റെ ജലജ് സക്‌സേനയാണ് കളിയിലെ കേമൻ. മത്സരത്തിൽ 68 റൺസ് നേടിയ താരം ഒൻപത് വിക്കറ്റും വീഴ്‌ത്തി. ഇന്നത്തെ വിജയത്തോടെ 20 പോയിന്റുമായി കേരളം പട്ടികയിൽ ഒന്നാമതെത്തി.

രണ്ടാം ഇന്നിങ്‌സിൽ കേരളത്തിനു വേണ്ടി സന്ദീപ് വാരിയരും ജലജ് സക്‌സേനയും മൂന്നു വിക്കറ്റു വീതമെടുത്തു. ബേസിൽ തമ്പിയും സിജോമോൻ ജോസഫും രണ്ടു വിക്കറ്റുകൾ വീതവും വീഴ്‌ത്തി. ഒന്നാം ഇന്നിങ്‌സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ തുടക്കം മുതൽ ബോളർമാർ വിറപ്പിച്ചു. 4 റൺസിന് ഓപ്പണർമാരെ രണ്ടുപേരെയും കേരളം മടക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ച മധ്യനിരയെ ജലജ് സക്‌സേന തകർത്തു. 31 ഓവർ എറിഞ്ഞ ജലജ് 39 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്‌ത്തി. സിജോമോൻ ജോസഫ് 2 വിക്കറ്റ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP