Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു: നിലവിൽ ഒന്നാം നമ്പർ ഏകദിന ബൗളറും അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനവും: ജസ്പ്രീത് ബുംറയ്ക്കും പൂനം യാദവിനും പോളി ഉംറിഗർ പുരസ്‌കാരം

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു: നിലവിൽ ഒന്നാം നമ്പർ ഏകദിന ബൗളറും അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനവും: ജസ്പ്രീത് ബുംറയ്ക്കും പൂനം യാദവിനും പോളി ഉംറിഗർ പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിഖ്യാത പോളി ഉംറിഗർ പുരസ്‌കാരം പേസർ ജസ്പ്രീത് ബുംറയ്ക്ക്. 2018-19 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് താരത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഞായറാഴ്ച ട്വിറ്റർ ഹാൻഡിലിലൂടെ ബി.സി.സിഐ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുംബൈയിൽ വെച്ച് നടക്കുന്ന ബി.സി.സിഐ വാർഷിക പുരസ്‌കാര ചടങ്ങിൽ ബുംറയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. പുരുഷ വിഭാഗത്തിൽ ബുംറ പുരസ്‌കാരത്തിന് അർഹനായപ്പോൾ വനിതാ വിഭാഗത്തിൽ ലെഗ് സ്പിന്നർ പൂനം യാദവിനാണ് പുരസ്‌കാരം. അടുത്തിടെ താരത്തെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.

ഏകദിന ക്രിക്കറ്റിലെ ലോക നമ്പർ വൺ ബൗളറായിരുന്ന ബുമ്ര 2018 ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം മികച്ച പ്രകടനമാണ് ബുമ്ര കാഴ്ചവെച്ചത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് എന്നിവരോടുള്ള മത്സരങ്ങളിലെല്ലാം അഞ്ച് വിക്കറ്റുകൾ താരം വീഴ്‌ത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു ബൂമ്ര.

പുരുഷ വിഭാഗത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ബുമ്ര നേടിയത്. വനിത വിഭാഗത്തിൽ ഏറ്റവും വലിയ പുരസ്‌കാരം പൂനം യാദവിനാണ്. അടുത്തിടെ അർജു അവാർഡ് നൽകി രാജ്യം ബുമ്രയെ ആദരിച്ചിരുന്നു. അതേസമയം ഇന്ത്യൻ ടീം മുൻ നായകന്മാരായ കൃഷ്ണമാചാരി ശ്രീകാന്തിനും വനിതാ താരം അൻജും ചോപ്രയ്ക്കും കേണൽ. സി.കെ നായുഡു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ചടങ്ങിൽ സമ്മാനിക്കും.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി പേസ് ബൗളർ ജസ്പ്രീത് ബുംറ നേട്ടം കൈവരിച്ചിരുന്നു. നീണ്ട ഇടവേളക്കുശേഷം ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയ ബുംറ അശ്വിനേയും ചാഹലിനേയും മറികടന്നാണ് ഒന്നാമതെത്തിയതെന്ന പ്രത്യേകതയും ഉണ്ട്. പരിക്കിനെ തുടർന്നാണ് ബുംറക്ക് നാല് മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടിവന്നത്.

ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകയെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയതോടെയാണ് ബുംറയുടെ ടി20 യിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരെ കടത്തിവെട്ടി നേട്ടം സ്വന്തമാക്കിയത്. വിക്കറ്റ് നേട്ടത്തിൽ ബുംറയെ അഭിനന്ദിച്ചുകൊണ്ട് ബി.സി.സിഐ രംഗത്തെത്തിയിരുന്നു. നേരത്തെ അശ്വിനും ബുംറയും ചാഹലും 52 വിക്കറ്റുമായി മൂന്നു പേരും ഒന്നാമതായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയതോടെ ബുംറ റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു. നിലവിൽ ബുംറയുടെ വിക്കറ്റ് നേട്ടം 53 ആയി. ടീമിലുണ്ടായിരുന്ന ചാഹലിന് വിക്കറ്റ് വീഴ്‌ത്താൻ കഴിയാതിരുന്നത് ബുംറയുടെ റെക്കോഡ് നേട്ടം എളുപ്പമാക്കുകയായിരുന്നു. ശ്രീലങ്കയെ 78 റൺസിന് തോൽപിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-0 ന് സ്വന്തമാക്കിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP