Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എനിക്ക് തോന്നുന്നത് അടുത്ത ലോകകപ്പ് ജയിക്കാനുള്ള സമയം വെസ്റ്റ് ഇൻഡീസിന് ആയെന്നാണ്; ലോകകപ്പ് നേട്ടത്തിൽ മൂന്നാമതൊന്ന് ചേർക്കാനുള്ള അവസരാമാണിത്; ലോകകപ്പ് സ്വപ്‌നങ്ങൾ തുറന്ന് പറഞ്ഞ് ജേസൺ ഹോൾഡർ

എനിക്ക് തോന്നുന്നത് അടുത്ത ലോകകപ്പ് ജയിക്കാനുള്ള സമയം വെസ്റ്റ് ഇൻഡീസിന് ആയെന്നാണ്; ലോകകപ്പ് നേട്ടത്തിൽ മൂന്നാമതൊന്ന് ചേർക്കാനുള്ള അവസരാമാണിത്; ലോകകപ്പ് സ്വപ്‌നങ്ങൾ തുറന്ന് പറഞ്ഞ് ജേസൺ ഹോൾഡർ

ഹരാരെ: 2016ലെ ട്വന്റി20 ലോകകപ്പ് വിജയവും, ആ വർഷത്തെ തന്നെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയവും ചൂണ്ടിക്കാട്ടി വെസ്റ്റ് ഇൻഡീസിന് അടുത്ത ലോകകപ്പ് നേടാനുള്ള സമയമായെന്ന് പറഞ്ഞ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ.

ലോകകപ്പ് നേട്ടത്തിൽ മൂന്നാമതൊന്ന് ചേർക്കാനുള്ള അവസരാമാണിത്. ട്വന്റി20 ക്രിക്കറ്റിൽ ഞങ്ങൾ നന്നായി കളിക്കുന്നുണ്ട്. വനിതാ ക്രിക്കറ്റിലും അണ്ടർ 19 ക്രിക്കറ്റിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എനിക്ക് തോന്നുന്നത് അടുത്ത ലോകകപ്പ് ജയിക്കാനുള്ള സമയം ഞങ്ങൾക്കായി എന്നാണ്. താരം പറഞ്ഞു.

1975-79 വർഷങ്ങളിലെ ലോകകപ്പ് ജേതാക്കൾക്ക് പക്ഷെ പിന്നീടുള്ള പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഏകദിനത്തിൽ ടീമിന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് ഞങ്ങൾക്കറിയാം എന്നാൽ അതിൽ നിന്ന് പുറത്ത് വന്ന് ലോകകപ്പ് യോഗ്യത നേടുന്ന വിധത്തിൽ ടീമിനെ മാറ്റിയെടുക്കുമെന്നും ഹോൾഡർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP