Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുതരമായ ഹൃദയരോഗം; ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനമായ യുവ ക്രിക്കറ്റ് താരം ജെയിംസ് ടെയ്‌ലർ വിരമിച്ചു; 26കാരന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ആരാധകർ

ഗുരുതരമായ ഹൃദയരോഗം; ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനമായ യുവ ക്രിക്കറ്റ് താരം ജെയിംസ് ടെയ്‌ലർ വിരമിച്ചു; 26കാരന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ആരാധകർ

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് ടെയ്‌ലർ ഗുരുതരമായ ഹൃദയ രോഗം കാരണം ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രോഗനിർണ്ണയത്തിനു ശേഷം അടിയന്തര പ്രാബല്യത്തോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ജെയിംസ് തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.

കേംബ്രിഡ്ജ് MCCU ടീമിനെതിരായ മത്സരത്തിൽ നിന്നും അനാരോഗ്യം കാരണം പിൻവാങുന്നുവെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നത്. എന്നാൽ വിദഗ്ദ പരിശോധനയ്ക്കും സ്പെഷ്യലിസ്റ്റ് സ്‌കാനുകളിലും ARVC (Arrhythmogenic Right Ventricular Cardiomyopathy) എന്ന മാരകമായ ഹൃ്ദയരോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 26-കാരനായ ടെയ്ലർ വിരമിക്കൽ പ്രഖ്യാപിച്ചത്.

സഹതാരത്തിന്റെ വിരമിക്കൽ പ്രഖ്യാപനവും രോഗവിവരവും ഏറെ ഞെട്ടൽ സൃഷ്ടിച്ചുവെന്നാണ് നോട്ടിംഹാംഷെയർ ടീമിലെ ജെയിംസിന്റെ സുഹൃത്തുക്കൾ പറഞ്ഞത്.

ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ പ്രകാരം ARVC ഹൃദയം പേശികളുടെ മതിലുകളെ വലിച്ചു നീട്ടുകയും രക്തയോട്ടം സാധാരണയായി കാലാകാലങ്ങളിൽ ക്രമേണ മോശമായ പതുക്കെ ഹൃദയ പേശികളെ ബാധിക്കുന്ന ഒരു പാരമ്പര്യ രോഗാവസ്ഥയാണ്. ടെയ്‌ലർ നിലവിൽ നോട്ടിംഹാംഷെയർ ആശുപത്രിയിൽ ചികിത്സയിലാണ് ആണ്. വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ടെയ്‌ലറെ ശസ്ത്രക്രിയക്ക് വിധേയമാക്കിയേക്കും.

ജെയിംസ്ടെയ്‌ലർ ഒരു കഠിനാധാനിയായ ക്രിക്കറ്ററായിരു്നനുവെന്നും ക്രിക്കറ്റിൽ വലിയ ഭാവിയുള്ള താരമായിരുന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഡയറക്ടർ ആൻഡ്രൂ സ്ട്രോസ് പറഞ്ഞു. 2012ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് ജെയിംസ് ടെയ്‌ലർ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2014ൽ ശ്രീലങ്കയ്ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം നടത്തിയത്. ഇതുവരെ 27 ഏകദിനങ്ങളും 7 ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിനായി ജെയിംസ് ടെയ്ലർ കളിച്ചിട്ടുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP