Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദക്ഷിണാഫ്രിക്കൻ വന്മതിൽ പാഡഴിച്ചു; ജാക്വിസ് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ നഷ്ടമാകുന്നത് ഏറ്റവും മികച്ച ഓൾറൗണ്ടറെ

ദക്ഷിണാഫ്രിക്കൻ വന്മതിൽ പാഡഴിച്ചു; ജാക്വിസ് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ നഷ്ടമാകുന്നത് ഏറ്റവും മികച്ച ഓൾറൗണ്ടറെ

കേപ് ടൗൺ: സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ ജാക്വിസ് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച കളിക്കാരുടെ പട്ടികയിലാണ് മുപ്പത്തിയെട്ടുകാരനായ കാലിസിന്റെ സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയ മൂന്നാമത്തെ താരമെന്ന ബഹുമതി കാലിസിന്റെ പേരിലാണ്. 13,289 റൺസാണ് ടെസ്റ്റിൽ നിന്നും കാലിസ് നേടിയത്. സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ് എന്നിവരാണ് കാലിസിന് മുന്നിലുള്ളത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവുമാണ് കാലിസ്. ഏകദിനത്തിലും ടെസ്റ്റിലുമായി 565 വിക്കറ്റും കാലിസ് സ്വന്തമാക്കിയിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറുടെ പട്ടികയിലാണ് കാലിന്റെ സ്ഥാനം. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റ് നിർത്തിയ കാലിസ് ഇനി ഏകദിനത്തിലും ട്വന്റി20യിലും തുടരില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഐപിഎലിൽ കളിക്കും. ഓസ്‌ട്രേലിയൻ ട്വന്റി20 ലീഗായ ബിബിഎലിലും കളി തുടരും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇത്രയേറെ മികവ് പുലർത്തിയ മറ്റൊരു താരം ആധുനിക ക്രിക്കറ്റിൽ വേറെയില്ല. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ ഒരുപോലെ മികവ് തെളിയിക്കാൻ ഈ മുപ്പത്തെട്ടുകാരന് കഴിഞ്ഞു.

ഈയിടെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിൽ. 2015 ഏകദിന ലോകകപ്പിൽ കളിക്കാനുള്ള താൽപര്യം കാലിസിനുണ്ടായിരുന്നു. എന്നാൽ ലങ്കയ്‌ക്കെതിരെ പരാജയമായതോടെ കാലിസ് മനസ്സുമാറ്റി. 2013 ഡിസംബറിൽ ഇന്ത്യക്കെതിരെയായിരുന്നു അവസാന മത്സരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP