Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്രമണോത്സുകത കോഹ്ലിക്ക് വ്യക്തിപരമായി ഗുണം ചെയ്‌തേക്കാം; പക്ഷേ ടീമിന് ഇത് ഗുണം ചെയ്യും എന്ന് പറയാനാവില്ല; ശ്രദ്ധ കൊടുത്ത് പരിഹരിക്കേണ്ട മേഖലയാണ് ഇത്; കോഹ്ലിയുടെ വികാരം നിയന്ത്രിക്കണമെന്ന് ജാക് കാലിസ്

ആക്രമണോത്സുകത കോഹ്ലിക്ക് വ്യക്തിപരമായി ഗുണം ചെയ്‌തേക്കാം; പക്ഷേ ടീമിന് ഇത് ഗുണം ചെയ്യും എന്ന് പറയാനാവില്ല; ശ്രദ്ധ കൊടുത്ത് പരിഹരിക്കേണ്ട മേഖലയാണ് ഇത്; കോഹ്ലിയുടെ വികാരം നിയന്ത്രിക്കണമെന്ന് ജാക് കാലിസ്

ഡർബൻ:ഗ്രൗണ്ടിലെ ആക്രമണോത്സുകത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നിയന്ത്രിക്കേണ്ടതായുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസ്. ആക്രമണോത്സുകത കോഹ്ലിക്ക് വ്യക്തിപരമായി ഗുണം ചെയ്‌തേക്കാം. പക്ഷേ ടീമിന് ഇത് ഗുണം ചെയ്യും എന്ന് പറയാനാവില്ലെന്നും കോഹ്ലി ശ്രദ്ധ കൊടുത്ത് പരിഹരിക്കേണ്ട മേഖലയാണ് ഇതെന്നും കാലിസ് പറയുന്നു.

വൈകാരികമായി സമ്മർദ്ദത്തിൽ അടിപ്പെടുമ്‌ബോൾ അതിരുകടന്ന ഈ ആവേശമാണ് കോഹ്ലിയെ മികച്ച കളി പുറത്തെടുക്കാൻ സഹായിക്കുന്നത്. അതിനാൽ സ്വയം കൂടുതൽ മാറ്റത്തിന് വിധേയമാകണം കോഹ്ലി എന്ന് ഞാൻ പറയില്ലെന്നും കാലിസ് പറഞ്ഞു.

നായക സ്ഥാനത്ത് കോഹ്ലിയെത്തിയിട്ട് അധികമായില്ല. എന്നാൽ കുറച്ച് കൂടി മുന്നോട്ടു പോകുമ്പോൾ ഈ അതിരുകടന്ന വൈകാരികതയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കോഹ്ലിക്ക് സാധിക്കുമെന്നും കാലിസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP