Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുമായി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അന്ന് ടീമിനെ ഇന്ത്യയിലേക്കയച്ചു; ഇപ്പോൾ തിരിച്ച് അങ്ങനെയൊരു നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു; ഏഷ്യാകപ്പ് വിവാദത്തിൽ ഷാഹിദ് അഫ്രിദി; രാഷ്ട്രീയം മാറ്റിവെച്ച് ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കൂ; ഞങ്ങൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കാമെന്നും താരം

ഇന്ത്യയുമായി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അന്ന് ടീമിനെ ഇന്ത്യയിലേക്കയച്ചു; ഇപ്പോൾ തിരിച്ച് അങ്ങനെയൊരു നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു; ഏഷ്യാകപ്പ് വിവാദത്തിൽ ഷാഹിദ് അഫ്രിദി; രാഷ്ട്രീയം മാറ്റിവെച്ച് ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കൂ; ഞങ്ങൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കാമെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: ഏഷ്യാകപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതോടെ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നകയാണ്.രാഷ്ട്രീയ പ്രശ്‌നങ്ങൾ മുൻനിർത്തി ടീമുകളുടെ സുരക്ഷ തന്നെയാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്.വിഷയം ഇപ്പോൾ കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുകയാണ്.ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.രാഷ്ട്രീയം മാറ്റിവെച്ച് ഏഷ്യകപ്പിന് പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കണമെന്നും ഞങ്ങൾ ഏറെ സന്തോഷത്തോടെ അവരെ സ്വീകരിക്കുമെന്നുമാണ് താരം പറയുന്നത്.ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

''മുമ്പ് ഒരു ഇന്ത്യക്കാരനിൽനിന്ന് പാക്കിസ്ഥാൻ ടീമിന് ഭീഷണിയുണ്ടായിരുന്നു.അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. ഇന്ത്യയുമായി പാക്കിസ്ഥാൻ സർക്കാറിന് പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അന്ന് ടീമിനെ ഇന്ത്യയിലേക്കയച്ചു.ഇപ്പോൾ തിരിച്ച് അങ്ങനെയൊരു നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.നിങ്ങൾ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്കയക്കുക.ഏറെ സന്തോഷത്തോടെ ഞങ്ങൾ അവരെ സ്വാഗതം ചെയ്യും.ഭീഷണികൾ എപ്പോഴുമുണ്ടാകും, അത് നമ്മുടെ ബന്ധത്തെ നശിപ്പിക്കരുത്'', അഫ്രീദി പറഞ്ഞു.

2005ൽ ഇന്ത്യ പാക്കിസ്ഥാനിലെത്തിയപ്പോൾ ഹർഭജൻ സിങ്ങിനെയും യുവരാജ് സിങ്ങിനെയും പോലുള്ള താരങ്ങളെ എത്ര ആദരവോടെയാണ് പാക്കിസ്ഥാൻ ജനത സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.''ഇന്ത്യ വന്നിരുന്നെങ്കിൽ നന്നായിരുന്നു. അത് ക്രിക്കറ്റിലേക്കും പാക്കിസ്ഥാനിലേക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ചുവടുവെപ്പായിരിക്കും.ഇത് യുദ്ധങ്ങളുടെയും വഴക്കുകളുടെയും തലമുറയല്ല, ബന്ധങ്ങൾ മെച്ചപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ഒരുപാട് സ്‌നേഹത്തോടെയും ഇഷ്ടത്തോടെയുമാണ് ഞങ്ങൾ ഇന്ത്യക്കെതിരെ കളിച്ചത്. ഞങ്ങൾ ഇന്ത്യയിൽ വന്നപ്പോഴും മികച്ച സ്വീകരണം ലഭിച്ചതായി ഞാൻ ഓർക്കുന്നു.2005ൽ ഇന്ത്യൻ ടീമിന്റെ പാക്കിസ്ഥാൻ പര്യടനം നിങ്ങൾ ഓർക്കുന്നുണ്ടാകും.ഹർഭജനും യുവരാജും ഷോപ്പിങ്ങിനും റസ്റ്ററന്റുകളിലും പോകാറുണ്ടായിരുന്നു.ആരും അവരിൽനിന്ന് പണം വാങ്ങിയിരുന്നില്ല.ഇതാണ് രണ്ട് രാജ്യങ്ങളുടെയും സൗന്ദര്യം'', അഫ്രീദി പറഞ്ഞു.

2023ലെ ഏഷ്യാ കപ്പ് നടക്കുന്നത് പാക്കിസ്ഥാനിലാണെങ്കിൽ ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനും ബി.സി.സിഐ സെക്രട്ടറിയുമായ ജെയ് ഷാ പ്രഖ്യാപിച്ചിരുന്നു.വേദി മാറ്റണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.എന്നാൽ, ഇതിൽ രോഷാകുലരായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി), ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ മറ്റു അംഗങ്ങളുമായി ചർച്ച ചെയ്യാതെ ഈ പ്രസ്താവന നടത്തിയതിനെ ചോദ്യം ചെയ്തിരുന്നു.

ഏഷ്യകപ്പ് ആതിഥേയത്വം തങ്ങൾക്ക് നിഷേധിച്ചാൽ ഇന്ത്യയിൽ നടക്കുന്ന 2023ലെ ഏകദിന ലോകകപ്പ് തങ്ങൾ ബഹിഷ്‌കരിക്കുമെന്നും പി.സി.ബി ഭീഷണി മുഴക്കി.തുടർന്ന് കഴിഞ്ഞ മാസം പ്രശ്‌നപരിഹാരത്തിനായി എ.സി.സി ബഹ്‌റൈനിൽ യോഗം ചേർന്നിരുന്നു. ഇതിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും ഏഷ്യാകപ്പിന് യു.എ.ഇ വേദിയാകുമെന്ന സൂചനകൾ പുറത്തുവന്നു. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ എ.സി.സി അംഗ രാജ്യങ്ങൾ ദുബൈയിൽ യോഗം ചേരാനിരിക്കുകയാണ്. ഇതിനിടെയാണ് അഫ്രീദി ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP