Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൽമാൻ ബട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ്...കറാച്ചി ടെസ്റ്റിലെ ആദ്യ ഓവറിൽ വമ്പന്മാർ നിരനിരയായി വീണപ്പോൾ ടീം ഇന്ത്യ അലറി വിളിച്ചു: ഹാട്രിക്; സ്വിങ്ങിൽ വസീം അക്രത്തോട് പോലും ആരാധകർ താരതമ്യപ്പെടുത്തിയ ഇർഫാൻ പത്താന് അത് കരിയറിലെ അതുല്യനിമിഷം; പരിക്കും ഫോമില്ലായ്മയും വേട്ടയാടിയ ശിഷ്ടകാലം മൂർച്ച കുറച്ചപ്പോൾ പത്താൻ പറഞ്ഞു: ഇനി മതി; ഇടം കൈയൻ സീമർ വിരമിച്ചു

സൽമാൻ ബട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ്...കറാച്ചി ടെസ്റ്റിലെ ആദ്യ ഓവറിൽ വമ്പന്മാർ നിരനിരയായി വീണപ്പോൾ ടീം ഇന്ത്യ അലറി വിളിച്ചു: ഹാട്രിക്; സ്വിങ്ങിൽ വസീം അക്രത്തോട് പോലും ആരാധകർ താരതമ്യപ്പെടുത്തിയ ഇർഫാൻ പത്താന് അത് കരിയറിലെ അതുല്യനിമിഷം; പരിക്കും ഫോമില്ലായ്മയും വേട്ടയാടിയ ശിഷ്ടകാലം മൂർച്ച കുറച്ചപ്പോൾ പത്താൻ പറഞ്ഞു: ഇനി മതി; ഇടം കൈയൻ സീമർ വിരമിച്ചു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 2007 ലെ ടി-20 വേൾഡ് കപ്പ് നേടിയ ടീമംഗമായിരുന്ന പത്താൻ തിളക്കമേറിയ ഭൂതകാലം ബാക്കിയാക്കിയാണ് വിടവാങ്ങുന്നത്. ടീം ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റുകളിലും, 120 ഏകദിനങ്ങളിലും, 24 ടി20 മത്സരങ്ങളും ഇർഫാൻ പത്താൻ കയ്‌മെയ് മറന്ന് കളിച്ചിട്ടുണ്ട്. 2012 ലെ ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഏറ്റവുമൊടുവിൽ പത്താൻ കളിച്ചത്. ടെസ്റ്റിൽ ഹാട്രിക് നേടിയ മൂന്ന് ഇന്ത്യൻ ബൗളർമാരിൽ ഒരാളാണ് ഈ ഇടംകൈയൻ സീമർ.

2003ൽ ഓസ്‌ട്രേലിയക്കെതിരെയാണ് പത്താൻ അരങ്ങേറിയത്. ആദ്യ ടെസ്റ്റിൽ പക്ഷേ, ഒരു വിക്കറ്റ് വീഴ്്ത്താൻ മാത്രമേ പത്താനായുള്ളു. എന്നാൽ 2006ലെ പാക് പര്യടനത്തിൽ പത്താൻ കൊടുങ്കാറ്റായി. കറാച്ചി ടെസ്റ്റിൽ ആദ്യ ഓവറുകളിൽ ഹാട്രിക്കുമായി തിളങ്ങിയ പത്താൻ ഏകദിനത്തിലും പിന്നീട് ട്വന്റി- 20യിലും തിളങ്ങി. സ്വിംഗുകളായിരുന്നു പത്താന്റെ ബൗളിംഗിലെ പ്രത്യേകത. പാക് ബൗളിങ് ഇതിഹാസം വസീം അക്രത്തോട് പോലും പത്താനെ ആരാധകർ താരതമ്യപ്പെടുത്തി. 2006 ലെ പാക് പര്യടനം തന്നെയാണ് കരിയറിലെ ഓർമയിൽ തങ്ങി നിൽക്കുന്ന കളി. ഹർഭജൻ സിങ്ങിന് ശേഷം ടെസ്റ്റിൽ ഹാട്രിക്ക നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായി പത്താൻ. സൽമാൻ ബട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ്, കറാച്ചിയിൽ പത്താന്റെ മത്സരത്തിലെ ആദ്യ ഓവറിൽ വീണ ഇരകൾ. ഹാട്രിക് എന്ന് അലറി വിളിച്ച ആ നിമിഷങ്ങൾ എങ്ങനെ മറക്കും പത്താൻ?

2007ലെ ആദ്യ ട്വന്റി- 20 ലോകകപ്പിലും പത്താന്റെ പ്രകടനം ടീമിന് മുതൽ കൂട്ടായി. പിന്നീട് ഓൾറൗണ്ടർ പരിവേഷമായിരുന്നു പത്താന്. എന്നാൽ, ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ പത്താന്റെ ബൗളിംഗിന്റെ മൂർച്ച കുറഞ്ഞു. ഇതോടെ ടീമിന് പുറത്തേക്കുള്ള വഴിയും തുറന്നു.

ടീമിലേക്ക് പലവട്ടം മടങ്ങിയെത്തിയെങ്കിലും തിളങ്ങാൻ കഴിയാതെ വന്നതോടെ പുറത്തായി. എന്നാൽ ഐപിഎൽ മത്സരങ്ങളിൽ സജീവമായിരുന്നു പത്താൻ. ഡൽഹിക്കും, പഞ്ചാബിനുമെല്ലാം വേണ്ടി കുപ്പായമണിഞ്ഞ പത്താന് ഫോം നഷ്ടം ഇവിടെയും വിനയായി. 2017നു ശേഷം ഒരു ഐപിഎൽ മത്സരം പോലും പത്താൻ കളിച്ചിട്ടില്ല. 2019 ഫെബ്രുവരിയിൽ ജമ്മു-കശ്മീരിന് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഏറ്റവും ഒടുവിൽ ഒരു മത്സരം കളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP