Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

കാർത്തിക്കും ഇഷാനും ഇലവനിലുണ്ട്; സഞ്ജു പുറത്ത് കാത്തിരിക്കുന്നു'; ഋഷഭ് പന്തിന് മുന്നറിയിപ്പുമായി ഇർഫാൻ പഠാൻ

കാർത്തിക്കും ഇഷാനും ഇലവനിലുണ്ട്; സഞ്ജു പുറത്ത് കാത്തിരിക്കുന്നു'; ഋഷഭ് പന്തിന് മുന്നറിയിപ്പുമായി ഇർഫാൻ പഠാൻ

സ്പോർട്സ് ഡെസ്ക്

ഡൽഹി: ഐപിഎല്ലിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും താളം കണ്ടെത്താനാവാതെ നിൽക്കുന്ന ഋഷഭ് പന്തിന് മുന്നറിയിപ്പുമായി മുൻ താരം ഇർഫാൻ പഠാൻ. ദിനേശ് കാർത്തിക്കും ഇഷാൻ കിഷനും ടീമിനുള്ളിൽ ഉണ്ടെന്നും സഞ്ജു പുറത്ത് കാത്തിരിക്കുന്നതായും പന്തിനെ ഇർഫാൻ പഠാൻ ഓർമിപ്പിക്കുന്നത്.

കെഎൽ രാഹുലിനും വിക്കറ്റിന് പിന്നിൽ നിൽക്കാനാവും. എന്റെ ഇലവനിൽ എല്ലായ്‌പ്പോഴും ഉണ്ടാവുന്ന താരമാണ് രാഹുൽ. രാഹുൽ മികച്ച ക്രിക്കറ്ററാണ്. അതിനാൽ മത്സരം ശക്തമാണ്. ഒരുപാട് സമയം നിന്റെ ബാറ്റിനെ നിശബ്ദമാക്കി വെക്കാനാവില്ലെന്നും ഋഷഭ് പന്തിനോടായി ഇർഫാൻ പഠാൻ പറയുന്നു.

പന്തിന്റേതാണ് ട്വന്റി20. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. സൂപ്പർ സ്റ്റാർ ആണ് പന്ത് എന്നതിൽ ഒരു സംശയവും ഇല്ല. 24 വയസുള്ള ആൺകുട്ടിയാണ്. ഇനി അടുത്ത 10 വർഷം പന്തിന് കളിക്കാനായാൽ ഒന്നാന്തരം ക്രിക്കറ്റ് താരമാവാൻ പന്തിനാവും. എന്നാൽ അതിനുള്ള സൂചന ഇതുവരെ വന്നിട്ടില്ല.

ഓഫ് സൈഡിലേക്ക് കളിക്കുമ്പോൾ ബോളിൽ ഋഷഭ് പന്ത് കൂടുതൽ ശക്തി കൊടുക്കുന്നതായി തോന്നുന്നു. ലെഗ് സൈഡിലേക്ക് കളിക്കുമ്പോഴുള്ള അതേ ശക്തി ഓഫ് സൈഡിലേക്ക് കളിക്കുമ്പോഴും നൽകിയാൽ അവിടെ പ്രശ്നങ്ങളുണ്ടാവും. ഹാർഡ് ആയാണ് ഷോട്ട് ്കളിക്കുന്നത്. ലെഗ് സൈഡിലേക്ക് ഉയർത്തി അടിച്ച് കളിക്കൂ എന്നും ഇർഫാൻ പഠാൻ പറഞ്ഞു.

ഇന്ത്യൻ കുപ്പായത്തിൽ ട്വന്റി20യിൽ 723 റൺസ് ആണ് ഋഷഭ് പന്ത് ഇതുവരെ നേടിയത്. ബാറ്റിങ് ശരാശരി 23.32. സ്ട്രൈക്ക്റേറ്റ് 126.18. എന്നാൽ ഐപിഎല്ലിലേക്ക് വരുമ്പോൾ 98 മത്സരങ്ങളിൽ നിന്ന് 2838 റൺസ് ആണ് പന്ത് സ്‌കോർ ചെയ്തത്. ബാറ്റിങ് ശരാശരി 34.61. സ്ട്രൈക്ക്റേറ് 147.97.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP