Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കിട്ടില്ലെന്ന് കരുതിയ മൺറോയുടെ ക്യാച്ച് പറന്നെടുത്തു ആരാധകരെ ത്രസിപ്പിച്ചു; ഗപ്ടിലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനൊടുവിൽ ആവേശം മൂത്ത് പന്ത് നിലത്തേക്കു വലിച്ചെറിഞ്ഞു പ്രതികരണം; രണ്ട് ന്യൂസിലാൻഡ് താരങ്ങളെ പുറത്താക്കിയ ക്യാച്ചെടുത്ത ക്യാപ്ടർ കൈയിലേക്ക് എത്തിയ അനായാസ ക്യാച്ച് കൈവിട്ടു; വിക്കറ്റു ലഭിക്കാത്ത നിരാശയിൽ ബുമ്ര അദ്ഭുതത്തോടെ വാപൊത്തിയപ്പോൾ കോലി അവിശ്വാസത്തോടെ മുഖംപൊത്തി; ഈഡൻ പാർക്കിൽ വിരാട് കോലി നായകനും വില്ലനുമായ മുഹൂർത്തങ്ങൾ ഇങ്ങനെ

കിട്ടില്ലെന്ന് കരുതിയ മൺറോയുടെ ക്യാച്ച് പറന്നെടുത്തു ആരാധകരെ ത്രസിപ്പിച്ചു; ഗപ്ടിലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനൊടുവിൽ ആവേശം മൂത്ത് പന്ത് നിലത്തേക്കു വലിച്ചെറിഞ്ഞു പ്രതികരണം; രണ്ട് ന്യൂസിലാൻഡ് താരങ്ങളെ പുറത്താക്കിയ ക്യാച്ചെടുത്ത ക്യാപ്ടർ കൈയിലേക്ക് എത്തിയ അനായാസ ക്യാച്ച് കൈവിട്ടു; വിക്കറ്റു ലഭിക്കാത്ത നിരാശയിൽ ബുമ്ര അദ്ഭുതത്തോടെ വാപൊത്തിയപ്പോൾ കോലി അവിശ്വാസത്തോടെ മുഖംപൊത്തി; ഈഡൻ പാർക്കിൽ വിരാട് കോലി നായകനും വില്ലനുമായ മുഹൂർത്തങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഓക്ലൻഡ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡൽമാരിൽ ഒരാൾ കൂടിയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഗ്രൗണ്ടിൽ ഇറങ്ങിയാൽ പിന്നെ അതീവ പ്രസരിപ്പോടെ കളിക്കുന്ന താരം. പലപ്പോഴും ക്രിക്കറ്റിലെ ഓരോ മൊമൻസിനോടും വൈകാരികമായി പ്രതികരിക്കാറുമുണ്ട് കോലി. അങ്ങനെയുള്ള കോലി ഇന്നലെ ആരാധകരെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം കൈയിലേക്ക് എത്തിയ അനായാസമായ ഒരു ക്യാച്ചാണ് ഇന്ത്യൻ നായകൻ നിലത്തിട്ടത്. അതിന് മുമ്പ് ഉജ്ജ്വലമായ രണ്ട് ക്യാച്ചു കൾ എടുത്തതിന് പിന്നാലെയായിരുന്നു ഇതെന്നതും ആരാധകരെ സ്തംബ്ധരാക്കി.

ഓക്ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന ആവേശപ്പോരാട്ടിലാണ് ഇന്ത്യൻ ക്യാപ്റ്റൻ നായകനും വില്ലനുമായി മാരിയത്. നിലത്തിട്ട ക്യാച്ചിന് അൽപ്പം വിയർക്കേണ്ടിയും വന്നു ഇന്ത്യൻ നായകൻ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും സ്‌ഫോടനാത്മക തുടക്കം സമ്മാനിച്ച ഓപ്പണർമാരായ മാർട്ടൻ ഗപ്ടിൽ, കോളിൻ മൺറോ എന്നിവരെയാണ് കോലി ക്യാച്ചെടുത്തു പുറത്താക്കിയത്. ഇതിൽ മൺറോയെ പുറത്താക്കാനെടുത്ത ക്യാച്ച് ഉജ്ജ്വലമായിരുന്നു. കിട്ടില്ലെന്ന് കരുതിയ പന്താണ് കോലി കൈകളിൽ ഒതുക്കിയത്. എന്നാൽ കിവീസ് ഇന്നിങ്‌സിലെ അവസാന ഓവറുകളിൽ കഴിഞ്ഞ മത്സരത്തിലെ അർധസെഞ്ചുറി വീരൻ റോസ് ടെയ്ലർ സമ്മാനിച്ച അനായാസ ക്യാച്ച് കോലി കൈവിടുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് ആദ്യ ഓവർ നേരിട്ട ഓപ്പണർ മാർട്ടിൻ ഗപ്ടിൽ സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഷാർദുൽ താക്കൂർ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നും നാലും പന്തുകൾ ഗപ്ടിൽ നിലംതൊടാതെ ഗാലറിയിലെത്തിച്ചു. പിന്നീട് താക്കൂറിനെ പിൻവലിച്ച കോലി, ന്യൂസീലൻഡ് അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 39 റൺസ് എന്ന നിലയിൽനിൽക്കെയാണ് താരത്തെ വീണ്ടും പന്തേൽപ്പിച്ചത്. ഈ ഓവറിലെ മൂന്നും നാലും പന്തുകൾ ഗപ്ടിൽ ബൗണ്ടറി കടത്തിയതോടെ കോലിയുടെ തീരുമാനം പിഴച്ചോ എന്ന സംശയമുയർന്നു. എന്നാൽ, ആറാം പന്തിൽ സിക്‌സ് നേടാനുള്ള ശ്രമം പിഴച്ച് ഗപ്ടിൽ കോലിയുടെ കൈകളിലൊതുങ്ങി.

ഗപ്ടിലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനൊടുവിൽ അതിവൈകാരികമായി പ്രതികരിച്ച കോലി ആവേശം മൂത്ത് പന്ത് നിലത്തേക്കു വലിച്ചെറിയുക പോലും ചെയ്തു. കളി കൈയിൽ കിട്ടി എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. പിന്നീട് ശിവം ദുബെയുടെ പന്തിൽ കോളിൻ മൺറോയെ പുറത്താക്കിയ ശേഷവും വൈകാരികമായിരുന്നു കോലിയുടെ പ്രതികരണം. ഒരറ്റത്തു പിടിച്ചുനിന്നു കളിച്ച മൺറോയെ, ശിവം ദുബെ എറിഞ്ഞ ഒൻപതാം ഓവറിലെ നാലാം പന്തിൽ കോലി പറന്നു പിടിക്കുകയായിരുന്നു.

ഫീൽഡിൽ ഉജ്വല ഫോമിലാണെന്ന് തെളിയിച്ച കോലി 18ാം ഓവറിലാണ് മത്സരത്തിലെ ഏറ്റവും അനായാസ ക്യാച്ച് നിലത്തിട്ടത്. ജസ്പ്രീത് ബുമ്ര ബോൾ ചെയ്ത ഈ ഓവറിലെ മൂന്നാം പന്ത് റോസ് ടെയ്ലർ ഉയർത്തിയടിച്ചു. ലോങ് ഓണിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാനുള്ള എല്ലാ സാഹചര്യവും കോലിക്കുണ്ടായിരുന്നു. പക്ഷേ, എല്ലാവരെയും അതിശയിപ്പിച്ച് പന്ത് കോലിയുടെ കയ്യിൽത്തട്ടി തെറിച്ചു. മത്സരത്തിലെ ആദ്യ വിക്കറ്റിനായി കാത്തിരുന്ന ബുമ്ര അദ്ഭുതത്തോടെ വാപൊത്തി. കോലിയും അവിശ്വാസത്തോടെ മുഖംപൊത്തുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP