Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻനിരയെ വീഴ്‌ത്തി ഹർപ്രീത് ബ്രാർ; നടുവൊടിച്ച് നഥാൻ എലീസ്; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി പഞ്ചാബ് ബൗളർമാർ; 158 റൺസ് വിജയലക്ഷ്യം; ജയത്തോടെ മടങ്ങാൻ ഇരുടീമുകളും

മുൻനിരയെ വീഴ്‌ത്തി ഹർപ്രീത് ബ്രാർ; നടുവൊടിച്ച് നഥാൻ എലീസ്; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി പഞ്ചാബ് ബൗളർമാർ; 158 റൺസ് വിജയലക്ഷ്യം; ജയത്തോടെ മടങ്ങാൻ ഇരുടീമുകളും

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് 158 റൺസ് വിജയലക്ഷ്യം. മൂന്നു വിക്കറ്റുമായി നഥാൻ എലീസും ഹർപ്രീത് ബ്രാറും തിളങ്ങിയ മത്സരത്തിൽ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 43 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. നാട്ടിലേക്ക് മടങ്ങിയ കെയ്ൻ വില്യംസണ് പകരം റൊരിയോ ഷെഫേർഡ് ടീമിലെത്തി. ജഗദീഷ സുചിത് ടീമിലിടം കണ്ടെത്തി. ടി നടരാജനാണ് പുറത്തായത്. പഞ്ചാബ് മൂന്ന് മാറ്റങ്ങൾ വരുത്തി. ഭാനുക രജപക്സ, റിഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ പുറത്തായി. നതാൻ എല്ലിസ്, ഷാറുഖ് ഖാൻ, പ്രേരക് മാനക് എന്നിവർ ടീമിലെത്തി. വില്യംസണിന്റെ അഭാവത്തിൽ ഭുവനേശ്വർ കുമാറാണ് ടീമിനെ നയിക്കുന്നത്.

പ്രിയം ഗാർഗിന്റെ (4) വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച്. രാഹുൽ ത്രിപാഠി (20), എയ്ഡൻ മാർക്രം (21) എന്നിവർ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഇരുവരേയും ബ്രാർ പുറത്താക്കി. ഇതിനിടെ അഭിഷേകും ബ്രാറിന് മുന്നിൽ വീണു. മറ്റൊരു പ്രതീക്ഷയായിരുന്ന നിക്കോളാസ് പുരാൻ (5) നതാൻ എല്ലിസിന് മുന്നിൽ കീഴടങ്ങിയതോടെ ഹൈദരാബാദ് അഞ്ചിന് 96 എന്ന നിലയിലായി.

വാഷിങ്ങ്ടൻ സുന്ദറും (25) റൊമാരിയോ ഷെപ്പെർഡും ചേർന്ന് ആറാം വിക്കറ്റിൽ 29 പന്തിൽ നേടിയ 58 റൺസ് കൂട്ടുകെട്ടാണ് ഹൈദരാബാദ് സ്‌കോർ ഉയർത്തിയത്. ഇരുവരും അവസാന ഓവറുകളിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയത് ഹൈദരാബാദിനെ സഹായിച്ചു. എന്നാൽ അവസാന ഓവർ എറിഞ്ഞ നഥാൻ എലീസിന്റെ ഓവറിൽ 3 വിക്കറ്റുകൾ വീണതോടെ 160 റൺസ് എന്ന ടോട്ടൽ ഉയർത്താൻ ഹൈദരാബാദിന് സാധിക്കാതെ പോവുകയായിരുന്നു.

അവസാന ഓവറിൽ സുന്ദറിനേയും ജഗദീഷ സുചിത്തിനേയും (0) എല്ലിസ് മടക്കി. ഭുവനേശ്വർ കുമാർ (0) റണ്ണൗട്ടായി. ഷെഫേർഡിനൊപ്പം ഉംറാൻ മാലിക്ക് (0) പുറത്താവാതെ നിന്നു.

നിലവിൽ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് ഏഴാമതും. ഇരുവർക്കും 12 പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാൽ ഹൈദരാബാദിന് സ്ഥാനം മെച്ചപ്പെടുത്താം. പഞ്ചാബാണ് ജയിക്കുന്നതെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്ന് ആറാമതെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP