Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ഐ.പി.എൽ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഏപ്രിൽ 9-ന് മുംബൈയും ബാംഗ്ലൂരും തമ്മിൽ; മത്സരം അരങ്ങേറുക ആറ് വേദികളിൽ; ഫൈനൽ മെയ് 30ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഐ.പി.എൽ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഏപ്രിൽ 9-ന് മുംബൈയും ബാംഗ്ലൂരും തമ്മിൽ; മത്സരം അരങ്ങേറുക ആറ് വേദികളിൽ; ഫൈനൽ മെയ് 30ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിന്റെ 14ാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ ആരംഭിക്കും. ഇത്തവണത്തെ സീസണിന്റെ മത്സരക്രമം ബി.സി.സിഐ പ്രഖ്യാപിച്ചു.

അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈർഘ്യമുള്ള ടൂർണമെന്റിൽ 60 മത്സരങ്ങളുണ്ടായിരിക്കും.

ഏപ്രിൽ ഒമ്പതിന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ആദ്യ മത്സരത്തിന് വേദിയാകുക.

ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ 10 മത്സരങ്ങൾ വീതം നടക്കും. അഹമ്മദാബാദും ഡൽഹിയും എട്ടു മത്സരങ്ങൾക്ക് വീതം വേദിയാകും.

മെയ് 30-നാണ് 14-ാം സീസണിന്റെ ഫൈനൽ. ഇത്തവണത്തെ പ്ലേ ഓഫിനും ഫൈനലിനും വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്.

BCCI announces schedule for VIVO IPL 2021 

The season will kickstart on 9th April in Chennai and the final will take place on May 30th at the Narendra Modi Stadium, Ahmedabad.

More details here - https://t.co/yKxJujGGcD #VIVOIPL pic.twitter.com/qfaKS6prAJ

— IndianPremierLeague (@IPL) March 7, 2021

ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടെന്നാണ് ബി.സി.സിഐ തീരുമാനം. പിന്നീട് സാഹചര്യം കൂടി കണക്കിലെടുത്ത് ഇതിൽ മാറ്റം വരുത്തുന്നത് പരിഗണിക്കും.

ലീഗ് ഘട്ടത്തിൽ ഓരോ ടീമും ആകെയുള്ള ആറ് വേദികളിലെ നാല് വേദികളിൽ വീതമായിരിക്കും മത്സരങ്ങൾ കളിക്കുക. ആകെ 56 ലീഗ് മത്സരങ്ങൾ. ഒരു ടീമിന് പോലും ഹോം മത്സരം ഉണ്ടാകില്ല. നിഷ്പക്ഷ വേദികളിലാണ് എല്ലാ ടീമുകളും മത്സരങ്ങൾ കളിക്കുക.

പ്ലേ ഓഫിലെത്തിയാലും ഹോം ടീമെന്ന ആനുകൂല്യമുണ്ടാകില്ല. കാരണം പ്ലേ ഓഫും ഫൈനലും അഹമ്മദാബാദിലാണ്.

മത്സരങ്ങൾ 7.30-ന് തന്നെയാണ്. വൈകീട്ടത്തെ മത്സരങ്ങൾ മൂന്നു മണിക്ക് തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഇത്തവണ ഇന്ത്യയിലും വിജയകരമായി ടൂർണമെന്റ് സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബി.സി.സിഐ.

കോവിഡിനെ തുടർന്ന് കഴിഞ്ഞ സീസണിലെ ടൂർണമെന്റ് ഇന്ത്യയിൽ നിന്നു മാറ്റേണ്ടി വന്നിരുന്നു. ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയിൽ നടന്നിരുന്നു. കിങ്സ് ഇലവൻ പഞ്ചാബായിരുന്നു ലേലത്തിൽ കൂടുതൽ പണം ചെലവഴിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP