Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിന്നുന്ന തുടക്കമിട്ട് ബട്‌ലർ; ഒപ്പമെത്താതെ കിതച്ച് മധ്യനിര; രാജസ്ഥനെ 37 റൺസിന് തകർത്ത് ഗുജറാത്ത്; മൂന്ന് വിക്കറ്റുമായി മത്സരത്തിന്റെ ഗതി മാറ്റി ഫെർഗൂസൺ; രാജസ്ഥാൻ രണ്ടാം തോൽവി; ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത്

മിന്നുന്ന തുടക്കമിട്ട് ബട്‌ലർ;  ഒപ്പമെത്താതെ കിതച്ച് മധ്യനിര; രാജസ്ഥനെ 37 റൺസിന് തകർത്ത് ഗുജറാത്ത്; മൂന്ന് വിക്കറ്റുമായി മത്സരത്തിന്റെ ഗതി മാറ്റി ഫെർഗൂസൺ; രാജസ്ഥാൻ രണ്ടാം തോൽവി; ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി. ജോസ് ബട്‌ലർ മികച്ച തുടക്കമിട്ടിട്ടും നായകൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾ നിരാശപ്പെടുത്തിയതോടെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 37 റൺസിന്റെ ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

ഗുജറാത്ത് ഉയർത്ത് 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു. 24 പന്തിൽ മൂന്നു സിക്‌സും എട്ടു ഫോറും സഹിതം 54 റൺസെടുത്ത ഓപ്പണർ ജോസ് ബട്ലറുടെ ഇന്നിങ്‌സ് മാത്രമാണ് രാജസ്ഥാൻ ഇന്നിങ്‌സിൽ ഓർത്തുവയ്ക്കാനുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 192 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലോക്കി ഫെർഗൂസണാണ് രാജസ്ഥാനെ തകർത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ഹാർദിക് പാണ്ഡ്യ 52 പന്തിൽ പുറത്താവാതെ നേടിയ 87 റൺസാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഭിനവ് മനോഹർ (28 പന്തിൽ 43) പിന്തുണ നൽകി. യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് സെൻ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരിട്ട ആദ്യ പന്തിൽ തന്നെ ദേവ്ദത്ത് മടങ്ങി. യഷിന്റെ ബൗൺസിൽ ബാറ്റുവച്ച ദേവ്ദത്ത് സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി. എങ്കിലും ബട്ലറുടെ ഇന്നിങ്സ് രാജസ്ഥാന്റെ സമ്മർദ്ദം കുറച്ചു. എട്ട് ഫോറും മൂന്ന് സിക്സും ബ്ട്ലർ നേടി. അശ്വിനെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കിയുള്ള പരീക്ഷണത്തിനൊന്നും രാജസ്ഥാനെ രക്ഷിക്കാനായില്ല. ആറാം ഓവറിർ ആർ അശ്വിൻ (8) പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. ലോക്കി ഫെർഗൂസണിന്റെ പന്തിൽ ഷോർട്ട് കവറിൽ ഡേവിഡ് മില്ലർക്ക് ക്യാച്ച് നൽകുകയായിരുന്നു അശ്വിൻ. അതേ ഓവറിൽ ബട്ലറേയും ഫെർഗൂസൺ മടക്കി. ഒരു യോർക്കറിൽ ബട്ലർ ബൗൾഡായി.

സഞ്ജു (11 പന്തിൽ 11) റണ്ണൗട്ടാവുകയും ചെയ്തതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. റാസി വാൻ ഡർ ഡസ്സൻ (6) ഒരിക്കൽകൂടി നിരാശപ്പെടുത്തി. ഷിംറോൺ ഹെറ്റ്മയേർ (29), റിയാൻ പരാഗ് (18), ജിമ്മി നീഷം (17) എന്നിവർ ചെറുത്തുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. യൂസ്വേന്ദ്ര ചാഹലാണ് (5) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (4), കുൽദീപ് സെൻ (0) പുറത്താവാതെ നിന്നു.

മോശം തുടക്കമായിരുന്നു ഗുജറാത്തിന്. എന്നാൽ രണ്ടാം ഓവറിൽ വെയ്ഡ് റണ്ണൗട്ടായി. ആദ്യ ഓവറിൽ മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ മാത്യൂ വെയ്ഡ് (12) റണ്ണൗട്ടായി. തൊട്ടടുത്ത ഓവറിൽ വിജയ് ശങ്കറും മടങ്ങി. കുൽദീപിന്റെ പന്തിൽ സഞ്ജുവിന് (ടമിഷൗ ടമാീിെ) ക്യാച്ച് നൽകിയാണ് ശങ്കർ മടങ്ങുന്നത്. പിന്നാലെ ആക്രമിച്ച കളിച്ച ഹാർദിക് പതിയെ റൺനിരക്ക് ഉയർത്തി. ഏഴാം ഓവറിൽ ശുഭ്മാൻ ഗിൽ (13) പുറത്തായതും ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയില്ല.

ഹാർദിക്- മനോഹർ സഖ്യം 86 റൺസ് കൂട്ടിചേർത്തു. ഗുജറാത്തിന്റെ ഇന്നിംഗിന് കരുത്തായതും ഈ കൂട്ടുകെട്ടാണ്. മനോഹറിനെ യൂസ്വേന്ദ്ര ചാഹൽ പുറത്താക്കിയെങ്കിലും ഡേവിഡ് മില്ലർ (14 പന്തിൽ 31) ഹാർദിക് സഖ്യം ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റൺസ് കൂട്ടിചേർത്തു. നാല് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിങ്സ്. മില്ലർ അഞ്ച് ഫോറും ഒരു സിക്സും നേടി. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP